വാഷിങ്ടൺ: പുത്തൻ സാേങ്കതികതയുടെ ആഘോഷമായി അവതരിപ്പിക്കപ്പെട്ട ഡ്രൈവറില്ലാ ടാക്സികൾ പ്രമുഖ കമ്പനിയായ ഉൗബർ പിൻവലിച്ചു. യു.എസ് നഗരമായ അരിസോണയിൽ റോഡരികിലൂടെ സൈക്കിളിൽ പോകുകയായിരുന്ന വനിതയെ വാഹനം ഇടിച്ചുകൊന്നതോടെയാണ് അടിയന്തരമായി ഉൗബർ ഡ്രൈവറില്ലാ ടാക്സികൾ പിൻവലിച്ചത്. സൈക്കിളിനടുത്തെത്തിയിട്ടും വാഹനം വേഗം കുറക്കാതെ നേരെ ഇടിച്ചുകയറുകയായിരുന്നു. അനുവദിച്ചതിനെക്കാൾ കൂടുതൽ വേഗത്തിലായിരുന്നു കാറെന്നും ആക്ഷേപമുണ്ട്. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ ഡ്രൈവറുടെ സീറ്റിൽ ആളുണ്ടായിരുന്നുവെങ്കിലും പരിചയമില്ലാത്ത വ്യക്തിയായിരുന്നുവെന്നാണ് സൂചന. അരിസോണക്കു പുറമെ പിറ്റ്സ്ബർഗ്, ടൊറേൻറാ തുടങ്ങിയ ലോക നഗരങ്ങളിൽ ഉൗബർ ഡ്രൈവറില്ലാ ടാക്സികൾ ഒാടിക്കുന്നുണ്ട്. മുന്നിലെ വാഹനങ്ങൾ ഇത്തരം ടാക്സികളുടെ സെൻസറുകൾ എളുപ്പം പിടിക്കുമെങ്കിലും സൈക്കിളും കാൽനടയാത്രികരെയും കണ്ടെത്താൻ പ്രയാസം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.