മെഴ്സിഡെസ് ബെൻസ് സി.എൽ.എസ് കുപേ ഇന്ത്യൻ വിപണിയിലേക്ക്. നവംബർ 16ന് കാർ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷാർപ്പായ ഡിസൈനിൽ ഇ ക്ലാസിനോട് സാമ്യം തോന്നും വിധമാണ് ബെൻസ് സി.എൽ.എസിെൻറ നിർമാണം നടത്തിയിരിക്കുന്നത്.
മുൻ മോഡലുമായി താരത്മ്യം ചെയ്യുേമ്പാൾ പുതിയ സി.എൽ.എസിന് നീളവും വീതിയും ഉയരവും കൂടുതലാണ്. പെട്രോൾ, ഡീസൽ സി.എൽ.എസിനെ മുമ്പ് പുറത്തിറക്കിയിരുന്നുവെങ്കിൽ ഇക്കുറി ഡീസൽ കരുത്തിൽ മാത്രമാവും കാറെത്തുക. ഒമ്പത് സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.
ഇ ക്ലാസിൽ നിന്ന് കടംകൊണ്ട ഘടകങ്ങൾ സി.എൽ.എസിലും കാണാം. മെഴ്സിഡെസിെൻറ തനത് ശൈലിയിലാണ് ഇൻറീരിയർ. കോക്പിറ്റിൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിനും ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് ഡിസ്പ്ലേ ഉൾപ്പെടുത്തിയിരിക്കുന്നു. സ്റ്റിയറിങ് വീൽ മൾട്ടിഫങ്ഷനലാണ്. മുമ്പ് 2.1 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനിലാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് 2.0 ലിറ്റർ ടർബോചാർജ്ഡ് എൻജിനിലേക്ക് വഴിമാറിയിട്ടുണ്ട്. ഒൗഡി എ7, ബി.എം.ഡബ്ളിയു സിക്സ് സിരീസ് ജി.ടി എന്നിവയാണ് സി.എൽ.എസിെൻറ പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.