മാർപാപ്പക്ക്​ ലംബോർഗിനി സമ്മാനം; ലേലത്തുക ഇറാഖി ജനതക്ക്​

റോം: സമ്മാനമായി കിട്ടിയ സ്​പോർട്​സ്​ കാറായ ലംബോർഗിനി ഇറാഖി ജനതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലേലം ചെയ്യാനൊരുങ്ങി ഫ്രാൻസിസ്​ മാർപാപ്പ. ഇറ്റാലിയൻ വാഹന നിർമാതാക്കളായ ലംബോർഗിനിയുടെ ഹ്യുറാൻ സ്​പെഷ്യൽ എഡിഷൻ കാറാണ്​ കമ്പനി മാർപാപ്പക്ക് സമ്മാനമായി​ നൽകിയത്​. വെള്ളയും സ്വർണവും നിറത്തിലുള്ള കാറാണ്​ ​ലഭിച്ചത്​. 2018 മെയിലായിരിക്കും കാറി​​​െൻറ ലേലം നടക്കുക.

ഇറാഖിൽ ​െഎ.സ്​ ആക്രമണങ്ങളിൽ നിരാലംബരായവർക്കായിരിക്കും കാർ ലേലം ചെയ്യുന്നതിൽ നിന്ന്​ ലഭിക്കുന്ന തുക നൽകുക. ഏകദേശം രണ്ടര കോടിയാണ്​ കാറി​​​െൻറ വില. മാർപാപ്പ സ്വന്തം കൈയൊപ്പ്​ കാറിൽ പതിച്ചിട്ടുണ്ട്​. മുമ്പും ഇതുപോലെ സമ്മാനമായി ലഭിച്ച വാഹനങ്ങൾ മാർപാപ്പ ലേലം ചെയ്​ത്​ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ വിനിയോഗിച്ചിട്ടുണ്ട്​​.

Tags:    
News Summary - Pope Francis got a Lamborghini, and he's auctioning it for charity-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.