എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട് : അട്ടപ്പാടിയിലെ എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് എസ്.സി എസ്.ടി കോടതിയാണ് ഹരജി തള്ളിയത്. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സ്വപ്ന സുരേഷിന് ജോലി നൽകകിയതിലുള്ള പ്രതികാര നടപടിയാണ് അറസ്റ്റെന്നായിരുന്നു അജി കൃഷ്ണൻ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ആദിവാസി ഭൂമി കൈയേറ്റം, കുടിൽ കത്തിക്കൽ, ജാതി പറഞ്ഞ് അധിക്ഷേപം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കയിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. അതേ സമയം അജികൃഷ്ണന്റെ അറസ്റ്റ് സർക്കാറിന്റെ പ്രതികാര നടപടിയെന്നാണ് എച്ച്.ആർ.ഡി.എസിന്റെ ആരോപണം.

മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ രക്ഷാധാകാരിയായ വിദ്യാധിരാജ വിദ്യാസമാജം ട്രസ്റ്റ് വട്ടലക്കിയിൽ 55 ഏക്കർ ഭൂമി കൈയേറിയെന്ന് പരാതി ഉയർന്നിരുന്നു. ഈ ഭൂമിയാണ് എച്ച്.ആർ.ഡി.എസ് ഒഷധകൃഷിക്ക് പാട്ടത്തിനെടുത്തത്. ഭൂമി നിരപ്പാക്കാൻ ജെ.സി.ബിയുമായി എച്ച്.ആർ.ഡി.എസ് എത്തുമ്പോഴാണ് ഭൂമി അന്യാധിനപ്പെട്ട വിവരം ആദിവാസികൾ അറിഞ്ഞത്.

തുടർന്ന ആദിവാസികൾ ഈ ഭൂമിയിൽ കെട്ടിയ കുടിൽ എച്ച്.ആര്‍.ഡി.എസ് ഇന്ത്യ തീവെച്ച് നശിപ്പിച്ചുവെന്ന് പരാതി നൽകിയത് അട്ടപ്പാടി ആക്ഷൻ കൗണ്‍സില്‍ ചെയര്‍മാന്‍ പി.വി സുരേഷാണ്. അന്യാധീനപ്പെട്ട ഭൂമി തിരികെ ആദിവാസികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും  ആദിവാസി ഭൂമി തട്ടിയെടുത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - HRDS Secretary Aji Krishna's bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.