ഡൽഹി ഹിന്ദുത്വവാദികൾ എങ്ങനെ മാറ്റിതീർത്തു? കെ.സച്ചിദാനന്ദൻ തന്‍റെ ഡൽഹി ജീവിതം എഴുതുന്നു

കവി സച്ചിദാനന്ദൻ ഡൽഹിയിൽ താമസിക്കാൻ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടിലേറെയായി.ഈ കാലത്തിനിടയിൽ ഡൽഹിയും അവിടത്തെ ജീവിതങ്ങളും മാറി. പല അധികാരമാറ്റങ്ങൾ,ഭരണകൂട മർദനങ്ങൾ, പുതിയ താരോദയങ്ങൾക്ക് ഒക്കെ ഡൽഹി സാക്ഷിയായി.ഡൽഹിയുടെ സാംസ്​കാരിക രംഗവുമായി പലതരത്തിൽ ഇഴുകിച്ചേർന്ന സച്ചിദാനന്ദൻ ആത്മകഥയിലെ ഡൽഹി എന്ന അധ്യായം എഴുതുന്നു.  

ആ ​ദി​വ​സം എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്. ഇ​രു​പ​ത്തി​യേ​ഴു വ​ര്‍ഷം മു​മ്പ്​ ഞ​ങ്ങ​ള്‍ വാ​യ്പ വാ​ങ്ങി പ​ണി​തു താ​മ​സ​മാ​ക്കി​യി​രു​ന്ന, ക​യ്​​പും മ​ധു​ര​വും നി​റ​ഞ്ഞ ഓ​ർ​മ​ക​ള്‍ നി​റ​ഞ്ഞു​നി​ന്ന ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ലെ പ്രി​യ​പ്പെ​ട്ട വീ​ടു വി​ട്ട്, ഞ​ങ്ങ​ള്‍ ന​ട്ട തെ​ങ്ങി​ന്‍തൈ​ക​ള്‍ കാ​യ്ക്കു​ക​യും മാ​വി​ല്‍ മാ​ങ്ങ വി​ള​യു​ക​യും ചെ​റി​ച്ചെ​ടി​യി​ല്‍ പൂ​ക്ക​ള്‍ വി​രി​യു​ക​യും ചെ​യ്യും മു​മ്പ്, മൂ​ത്ത മ​ക​ളെ അ​വ​ള്‍ക്കി​ഷ്​​ട​പ്പെ​ട്ട​യാ​ള്‍ക്കു വി​വാ​ഹം ചെ​യ്തുകൊ​ടു​ത്ത​യ​ച്ച്, ഇ​ള​യ​വ​ളെ കോ​ള​ജ് ഹോ​സ്​​റ്റ​ലി​ലാ​ക്കി, അ​ത്യാ​വ​ശ്യ​മു​ള്ള വീ​ട്ടു​സാ​ധ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ഒ​രു ട്ര​ക്കി​ല്‍ മു​േമ്പ അ​യ​ച്ച് ഒ​രു സാ​ധാ​ര​ണ തീ​വ​ണ്ടി​യി​ലെ ര​ണ്ടാം ക്ലാ​സ് കമ്പാ​ർട്​മെ​ൻ​റി​ല്‍, കാ​ത്തു​നി​ല്‍ക്കു​ന്ന വി​ധി എ​ന്തെ​ന്ന​റി​യാ​തെ ഞ​ങ്ങ​ള്‍ ന്യൂ​ഡ​ല്‍ഹി റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ല്‍ വ​ന്നി​റ​ങ്ങി​യ ദി​വ​സം. ആ ​വീ​ട് വി​ടു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. യു.​ആ​ര്‍. അ​ന​ന്ത​മൂ​ര്‍ത്തി​യും എം.​എ​ന്‍. വി​ജ​യ​നും നി​ത്യ​ചൈ​ത​ന്യ​യ​തി​യും അ​യ്യ​പ്പ​പ്പ​ണി​ക്ക​രും എം. ​ഗോ​വി​ന്ദ​നും എം.​കെ. സാ​നു​വും ആ​ന​ന്ദും സു​കു​മാ​ര്‍ അ​ഴീ​ക്കോ​ടും പി. ​ഗോ​വി​ന്ദ​പ്പി​ള്ള​യും ചി​ന്ത ര​വി​യും സ​ന്ദ​ര്‍ശി​ച്ചി​ട്ടു​ള്ള, ബി. ​രാ​ജീ​വ​നും കെ.​ജി. ശ​ങ്ക​ര​പ്പി​ള്ള​യും ടി.​എ​ന്‍. ജോ​യി​യും ടി.​കെ. രാ​മ​ച​ന്ദ്ര​നും അ​ജി​ത​യും ക​വി​യൂ​ര്‍ ബാ​ല​നും ടി.​കെ. മു​ര​ളീ​ധ​ര​നും സി​വി​ക് ച​ന്ദ്ര​നും സി.​ആ​ര്‍. പ​ര​മേ​ശ്വ​ര​നും ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ടും സു​ബ്ര​ഹ്മ​ണ്യ​ദാ​സും അ​ശോ​ക്‌ കു​മാ​റും ജോ​യ് മാ​ത്യു​വും പ്രേം​ച​ന്ദും രാ​മ​ച​ന്ദ്ര​ന്‍ മൊ​കേ​രി​യും മു​ത​ല്‍ നൂ​റു​ക​ണ​ക്കി​ന് യു​വ​ചി​ന്ത​ക​രും എ​ഴു​ത്തു​കാ​രും വി​പ്ല​വ​പ്ര​വ​ര്‍ത്ത​ക​രും പ​ല കു​റി സ​ന്ദ​ര്‍ശി​ക്കു​ക​യോ അ​ന്തി​യു​റ​ങ്ങു​ക​യോ രാ​ത്രി പ​ക​ലാ​ക്കി ച​ര്‍ച്ച​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ക​യോ ചെ​യ്തി​രു​ന്ന, സി.​ഐ.​എ​യു​ടെ പ​ണം വാ​ങ്ങി പ​ണി​ത വീ​ടെ​ന്നു ഒ​രു സി.​പി.​ഐ നേ​താ​വ് പ​ട്ട​ണ​ത്തി​ലെ ആ​ല്‍ത്ത​റ​ക്ക​ല്‍ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​സം​ഗ​ത്തി​ല്‍ ക​ള​വാ​യി ആ​രോ​പി​ച്ചി​രു​ന്ന, 'പ്ര​സ​ക്തി ലൈ​ബ്ര​റി' എ​ന്ന പേ​രി​ല്‍ ഞാ​ന്‍ ന​ട​ത്തി​യ പു​സ്ത​ക​പ്ര​സാ​ധ​ന​ത്തി​െ​ൻ​റ ഓ​ഫി​സാ​യി​രു​ന്ന, 'ജ്വാ​ല' മു​ത​ല്‍ 'ഉ​ത്ത​രം' വ​രെ ഞാ​ന്‍ പ​ത്രാ​ധി​പ​രാ​യി ഇ​റ​ക്കി​യി​രു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഉ​റ​വി​ട​മാ​യി​രു​ന്ന, 'സ​ത്യ​വാ​ങ്​​മൂ​ല'​വും 'പ​നി'​യും, 'വേ​ന​ല്‍ മ​ഴ'​യും 'നീ​തി​യു​ടെ വൃ​ക്ഷ'​വും മു​ത​ല്‍ 'കാ​യി​ക്ക​ര​യി​ലെ മ​ണ്ണും' 'ഒ​ടു​വി​ല്‍ ഞാ​ന്‍ ഒ​റ്റ​യാ​കു​ന്നു'​വും 'ഇ​വ​നെ​ക്കൂ​ടി'​യും 'രാ​മ​നാ​ഥ​ന്‍ പാ​ടു​മ്പോ​ളും' 'പ​ശ്ചി​മ കാ​ണ്ഡ'​വും 'ആ​ദി​ക​വി​കളും' 'ഇ​നി​യൊ​ന്നു വി​ശ്ര​മി​ക്ക​ട്ടെ'​യും 'ശ​രീ​രം ഒ​രു ന​ഗ​ര'​വും 'ഹി​രോ​ഷി​മ​യു​ടെ ഓ​ർ​മ'​യും 'പ​റ​യു​ന്നു ക​ബീറും' 'മീ​ര പാ​ടു​ന്നു'​വും വ​രെ​യു​ള്ള എ​െ​ൻ​റ പ​ല സ​മാ​ഹാ​ര​ങ്ങ​ളി​ലാ​യു​ള്ള നൂ​റോ​ളം ക​വി​ത​ക​ള്‍ക്കും അ​നേ​കം ലേ​ഖ​ന​ങ്ങ​ള്‍ക്കും പി​റ​വി ന​ല്‍കി​യ, ഞ​ങ്ങ​ളു​ടെ മാ​ത്രം എ​ന്നു പ​റ​യാ​ന്‍ പ്ര​യാ​സ​മാ​യ​വി​ധം, അ​നേ​കം യു​വ​ക​വി​ക​ളു​ടെ​യും യു​വ​ക​ലാ​പ​കാ​രി​ക​ളു​ടെ​യും അ​ഭ​യ​മാ​യി​രു​ന്ന വീ​ടാ​യി​രു​ന്ന​ല്ലോ അ​ത്.



 അ​തി​നു​മു​മ്പ്​ പ​ല​കു​റി ഞാ​ന്‍ ഡ​ല്‍ഹി സ​ന്ദ​ര്‍ശി​ക്കാ​തി​രു​ന്നി​ട്ടി​ല്ല. അ​ശോ​ക്‌ വാ​ജ്​പേയി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ജീ​വ​മാ​യ ഒ​രു സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി മാ​റി​യി​രു​ന്ന ഭോ​പാ​ലി​ലെ ഭാ​ര​ത്‌ ഭ​വ​ന്‍ ന​ട​ത്തി​യ ലോ​ക​ ക​വി​സ​മ്മേ​ള​ന​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി, ഐ.​സി.​സി.​ആ​ര്‍ ന​ട​ത്തി​യ വാ​ല്മീ​കി അ​ന്ത​ര്‍ദേ​ശീ​യ കാ​വ്യോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍, പ​ഴ​യ യൂ​ഗോ​സ്​ലാ​വി​യ​യി​ലെ സ​രാ​യെ​വോ ക​വി​താ​ദി​ന​ങ്ങ​ളി​ല്‍ ഭാ​ഗ​ഭാ​ക്കാ​കാ​നും, ഇ​ന്നി​ല്ലാ​ത്ത സോ​വി​യ​റ്റ് യൂ​നി​യ​നി​ലെ ഇ​ന്ത്യാ ഫെ​സ്​​റ്റി​വ​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നും പോ​കും​വ​ഴി, സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ഒ​രു ക​വി​താ സെ​മി​നാ​റി​ല്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കാ​ന്‍- അ​ങ്ങ​നെ പ​ല കു​റി. അ​പ്പോ​ള്‍ ചി​ല​പ്പോ​ള്‍ ആ​ന​ന്ദി​െ​ൻ​റ ക്വാ​ര്‍ട്ടേ​ഴ്സി​ലും, ചി​ല​പ്പോ​ള്‍ സ​ക്ക​റി​യ​യു​ടെ വീ​ട്ടി​ലും ചി​ല​പ്പോ​ള്‍ ഭോ​പാ​ലി​ല്‍വെ​ച്ച് സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് സ​ർ​വി​സി​ലെ ഗോ​പാ​ല​കൃ​ഷ്ണ​െ​ൻ​റ​യും സു​ധ​യു​ടെ​യും ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലും ആ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. ക​വി എ​ന്ന നി​ല​യി​ല്‍ ഡ​ല്‍ഹി​യി​ലെ സാ​ഹി​ത്യ​ലോ​കം എ​ന്നെ അ​റി​യു​മാ​യി​രു​ന്നു. അ​ശോ​ക്‌ വാ​ജ്​പേയി, കേ​ദാ​ര്‍ നാ​ഥ് സി​ങ്, കും​വ​ര്‍ നാ​രാ​യ​ണ്‍, മം​ഗ​ളേ​ഷ് ദ​ബ്രാ​ല്‍ തു​ട​ങ്ങി​യ ഹി​ന്ദി ക​വി​ക​ള്‍ മി​ത്ര​ങ്ങ​ളാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. എ​െ​ൻ​റ ക​വി​ത​ക​ളു​ടെ ഒ​രു ഹി​ന്ദി പ​രി​ഭാ​ഷാ സ​മാ​ഹാ​രം 1982ല്‍ ​ത​ന്നെ 'രാ​ജ്ക​മ​ല്‍ പ്ര​കാ​ശ​ന്‍' പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഹി​ന്ദി മാ​സി​ക​ക​ളി​ല്‍ ക​വി​ത​ക​ളും അ​ഭി​മു​ഖ​വും വ​ന്നുക​ഴി​ഞ്ഞി​രു​ന്നു. ഒ.​വി. വി​ജ​യ​ന്‍, സ​ക്ക​റി​യ, വി.​കെ. മാ​ധ​വ​ന്‍ കു​ട്ടി, എം. ​മു​കു​ന്ദ​ന്‍, ആ​ന​ന്ദ്, ഓം​ചേ​രി, സ​ന​ല്‍ ഇ​ട​മ​റു​ക് തു​ട​ങ്ങി​യ മ​ല​യാ​ളി​ക​ളു​മാ​യും പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു- ഞാ​ന്‍ എ​ത്തു​മ്പോ​ഴേ​ക്കും അ​വ​രി​ല്‍ ചി​ല​ര്‍ ഡ​ല്‍ഹി വി​ട്ടുക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും.

എ​ന്നെ​യും ബി​ന്ദു​വി​നെ​യും റെ​യി​ല്‍വേ​സ്​​റ്റേ​ഷ​നി​ല്‍ വ​ന്നു സ്വീ​ക​രി​ച്ച​ത് ആ​ന​ന്ദ് ആ​യി​രു​ന്നു. അ​ദ്ദേ​ഹം ഞ​ങ്ങ​ള്‍ക്ക് താ​മ​സി​ക്കാ​നു​ള്ള ഒ​രു കൊ​ച്ചു വാ​ട​ക​വീ​ടും ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. എം. ​മു​കു​ന്ദ​ന്‍ മു​മ്പ്​ താ​മ​സി​ച്ചി​രു​ന്ന ദ​ക്ഷി​ണ ഡ​ല്‍ഹി​യി​ലെ ല​ജ്പ​ത് ന​ഗ​റി​ലെ ഒ​രു അ​ഭ​യാ​ര്‍ഥി​ക്കോ​ള​നി​യാ​യ അ​മ​ര്‍ കോ​ള​നി​യി​ല്‍, ഒ​രു വ​രാ​ന്ത​യും കി​ട​പ്പു​മു​റി​യും അ​ടു​ക്ക​ള​യും കു​ളി​മു​റി​യും മാ​ത്ര​മു​ള്ള, തീ​വ​ണ്ടി​യു​ടെ കമ്പാര്‍ട്മെ​ൻ​റ്​ പോ​ലു​ള്ള ഒ​രു വീ​ടാ​യി​രു​ന്നു അ​ത്. 'സാ​ഹി​ത്യ അ​ക്കാ​ദ​മി'​യു​ടെ ഇം​ഗ്ലീ​ഷ് ദ്വൈ​മാ​സി​ക​യാ​യ 'ഇ​ന്ത്യ​ന്‍ ലി​റ്റ​റേ​ച്ച​റി'​െ​ൻ​റ പ​ത്രാ​ധി​പ​ര്‍ ആ​യാ​യി​രു​ന്നു എ​െ​ൻ​റ നി​യ​മ​നം. അ​യ്യ​പ്പ​പ്പ​ണി​ക്ക​രു​ടെ സ്നേ​ഹ​പൂ​ർ​വ​മാ​യ നി​ര്‍ബ​ന്ധം, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഇ​ന്ദ്ര​നാ​ഥ് ചൗ​ധ​രി​യു​ടെ ക്ഷ​ണം, കേ​ര​ള​ത്തി​ല്‍ ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ ത​ക​ര്‍ച്ച​ക്കു​ശേ​ഷം ഞാ​ന്‍ അ​നു​ഭ​വി​ച്ചി​രു​ന്ന വി​ഷാ​ദ​വും ഏ​കാ​കി​ത​യും, സ്വ​ന്തം ചെ​ല​വി​ല്‍ അ​ല്ലാ​തെ ഒ​രു പ്ര​സി​ദ്ധീ​ക​ര​ണം ന​ട​ത്താ​മ​ല്ലോ എ​ന്ന ആ​ശ്വാ​സം, മാ​സി​ക​ക​ള്‍ ന​ട​ത്തി​യു​ണ്ടാ​യ ആ​ത്​​മ​വി​ശ്വാ​സം, പു​തി​യ ഒ​രി​ട​ത്ത് ജീ​വി​ത​മാ​രം​ഭി​ക്കു​ന്ന​തി​െൻറ സാ​ഹ​സി​ക​ത- ഇ​തെ​ല്ലാം ചേ​ര്‍ന്നാ​ണ് അ​ന്ന് എ​നി​ക്ക് കോ​ള​ജി​ല്‍ ല​ഭി​ച്ചി​രു​ന്ന ശ​മ്പ​ള​ത്തെ​ക്കാ​ള്‍ കു​റ​വ് വ​രു​മാ​ന​മു​ള്ള ഈ ​ജോ​ലി സ്വീ​ക​രി​ക്കാ​ന്‍ എ​ന്നെ പ്രേ​രി​പ്പി​ച്ച​ത്. വീ​ടി​െ​ൻ​റ ക​ടം വീ​ട്ടി, ചെ​റി​യ തോ​തി​ലെ​ങ്കി​ലും മ​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി പാ​പ്പ​രാ​യാ​ണ് ഞ​ങ്ങ​ള്‍ ഡ​ല്‍ഹി​യി​ല്‍ എ​ത്തു​ന്ന​ത്‌. ഡ​ല്‍ഹി​യി​ലെ വീ​ടി​െ​ൻ​റ വാ​ട​ക, നാ​ട്ടി​ലെ ഇ​ള​യ മ​ക​ളു​ടെ ഹോ​സ്​​റ്റ​ല്‍ ഫീ​സും കോ​ള​ജ് ഫീ​സും, എ​ന്നും അ​ക്കാ​ദ​മി​യി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ​യും ഡ​ല്‍ഹി​യി​ലെ ത​ണു​പ്പും ചൂ​ടും നേ​രി​ടാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ​യും പു​തി​യ ചെ​ല​വു​ക​ള്‍- ദ​യ​നീ​യ​മാ​യി​രു​ന്നു ആ ​ദി​വ​സ​ങ്ങ​ളി​ലെ ഞ​ങ്ങ​ളു​ടെ ജീ​വി​തം. ആ​ന​ന്ദും ര​മ​ണി​യും മു​കു​ന്ദ​നും ശ്രീ​ജ​യും വി.​കെ. മാ​ധ​വ​ന്‍ കു​ട്ടി​യും ഉ​ണ്ട​ല്ലോ എ​ന്ന​താ​യി​രു​ന്നു ഒ​രാ​ശ്വാ​സം. ഡ​ല്‍ഹി​യു​മാ​യി പ​രി​ച​യ​പ്പെ​ടാ​ന്‍ ഒ​ട്ടേ​റെ സ​മ​യ​മെ​ടു​ത്തു. ര​ണ്ടാം ഭാ​ഷ​യാ​യി പ​ഠി​ച്ചി​രു​ന്ന ഹി​ന്ദി പൊ​ടിത​ട്ടി​യെ​ടു​ത്തു. ബി​ന്ദു​വും ത​െ​ൻ​റ മു​റി​ഹി​ന്ദി​യി​ല്‍ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍ സാ​ധി​ച്ചു. വീ​ട്ടു​ട​മ, വി​ഭ​ജ​ന​ത്തി​െ​ൻ​റ അ​ഭ​യാ​ര്‍ഥി​യാ​യി എ​ത്തി​യ ലാ​ലാ​ജി, വാ​ട​ക സ​മ​യ​ത്ത് കൊ​ടു​ക്ക​ണം എ​ന്ന നി​ര്‍ബ​ന്ധ​മൊ​ഴി​ച്ചാ​ല്‍, ന​ല്ല മ​നു​ഷ്യ​നാ​യി​രു​ന്നു. ആ ​കു​ടും​ബ​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ആ​ദ്യ​സ​ഹാ​യി​ക​ള്‍ എ​ന്നുപ​റ​യാം.


ബ​സി​ലാ​ണ് ഞാ​ന്‍ അ​ക്കാ​ദ​മി​യി​ല്‍ പോ​വു​ക​യും വ​രു​ക​യും ചെ​യ്തി​രു​ന്ന​ത്. സ്വ​ന്തം വീ​ടും കാ​റു​മി​ല്ലാ​ത്ത​വ​ര്‍ ഡ​ല്‍ഹി​യി​ല്‍ മി​ക്ക​വാ​റും യാ​ച​ക​രെ​പ്പോ​ലെ​യാ​ണ്. ഡ​ല്‍ഹി​യി​ലെ 'ഹൈ ​സൊ​സൈ​റ്റി'​യി​ല്‍ മേ​ല്‍വി​ലാ​സം വ​ള​രെ പ്ര​ധാ​ന​മാ​യി​രു​ന്നു. 'അ​മ​ര്‍ കോ​ള​നി' എ​ന്ന വി​ലാ​സം മ​തി ഒ​രാ​ളു​ടെ താ​ഴ്ന്ന വ​ർ​ഗം തി​രി​ച്ച​റി​യാ​ന്‍. എ​ന്നി​ട്ടും ചെ​റി​യ ആ​ന​ന്ദ​ങ്ങ​ളും വ​ലി​യ അ​മ്പ​ര​പ്പു​ക​ളു​മാ​യി, ഹേ​മ​ന്ത​ത്തി​ല്‍ ത​ണു​ത്തു​വി​റ​ച്ചും ഗ്രീ​ഷ്മ​ത്തി​ല്‍ പൊ​ള്ളി വി​യ​ര്‍ത്തും ഞ​ങ്ങ​ള്‍ അ​വി​ടെ നാ​ലു വ​ര്‍ഷം ക​ഴി​ഞ്ഞു​കൂ​ടി. അ​വി​ട​ത്തെ ഒ​രു ന​ല്ല ഓ​ർ​മ വി.​കെ. ശ​ശി​ധ​ര​ന്‍ ഇ​ട​ശ്ശേ​രി​യു​ടെ 'പൂ​ത​പ്പാ​ട്ട്‌' ചൊ​ല്ലു​ന്ന​തു കേ​ള്‍ക്കാ​ന്‍ ആ​ന​ന്ദ്, മു​കു​ന്ദ​ന്‍, മു​തി​ര്‍ന്ന പ​ത്ര​പ്ര​വ​ര്‍ത്ത​ക​രാ​യ വി.​കെ. മാ​ധ​വ​ന്‍കു​ട്ടി, കെ.​പി.​കെ. കു​ട്ടി, എ.​ഐ.​ആ​റി​ലെ സു​ഷ​മ, ഹ​ഡ്കോ ചെ​യ​ര്‍മാ​ന്‍ ആ​യി​രു​ന്ന സു​രേ​ഷും അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പ​ത്നി​യാ​യ, ഇം​ഗ്ലീ​ഷി​ല്‍ ക​വി​ത​ക​ള്‍ എ​ഴു​താ​ന്‍ ആ​രം​ഭി​ച്ചി​രു​ന്ന നീ​ര​ദ​യും, എ​ന്‍.​എ​സ്. മാ​ധ​വ​ന്‍, കാ​ര്‍ട്ടൂ​ണി​സ്​​റ്റ് ഉ​ണ്ണി, ചി​ത്ര​കാ​ര​ന്മാ​ര്‍ എ. ​രാ​മ​ച​ന്ദ്ര​ന്‍, കെ. ​ദാ​മോ​ദ​ര​ന്‍, മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​രെ​ല്ലാം ഞ​ങ്ങ​ളു​ടെ കൊ​ച്ചു അ​തി​ഥി​മു​റി​യി​ല്‍ ഒ​ത്തു​കൂ​ടി​യ​താ​ണ്. അ​വ​രി​ല്‍ ചി​ല​രെ​ങ്കി​ലും അ​ന്നാ​ണ് പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​ന്ന​തുത​ന്നെ.

അ​തി​നി​ടെ ആ ​പ്ര​ദേ​ശ​ത്തു​ത​ന്നെ മൂ​ന്നു ത​വ​ണ ഞ​ങ്ങ​ള്‍ വീ​ടു​ക​ള്‍ മാ​റി. ഒ​രു വ​ര്‍ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഇ​ള​യ മ​ക​ള്‍ സ​ബി​തകൂ​ടി ഡ​ല്‍ഹി​ക്ക് വ​ന്നു, ലേ​ഡി ശ്രീ​റാം കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ് ബി.​എ ഓ​ണേ​ഴ്സി​നു ചേ​ര്‍ന്നു. എ​ന്‍.​

എ​സ്. മാ​ധ​വ​നും മു​കു​ന്ദ​നും ആ​ന​ന്ദു​മാ​യി വ​ള​രെ അ​ടു​ത്തു (മാ​ധ​വ​ന്‍ എ​െ​ൻ​റ മ​ഹാ​രാ​ജാ​സ് വി​ദ്യാ​ര്‍ഥി​കാ​ല​ത്തെ സു​ഹൃ​ത്താ​യി​രു​ന്നെ​ങ്കി​ലും). ഓ​ഫി​സി​ല്‍ പ​ല​ര്‍ക്കും ഞാ​ന്‍ ഒ​രു അ​മ്പ​ര​പ്പാ​യി​രു​ന്നു. ഒ​രു ദി​വ​സം എ​െ​ൻ​റ അ​സി​സ്​​റ്റ​ൻ​റ്​ എ​ഡി​റ്റ​ര്‍ (അ​വ​ര്‍ ഒ​രു ക​ശ്മീ​രി ബ്രാ​ഹ്മ​ണ​സ്ത്രീ ആ​യി​രു​ന്നു) എ​ന്നോ​ട് ''താ​ങ്ക​ള്‍ ബ്രാ​ഹ്മ​ണ​നാ​ണോ'' എ​ന്ന് നേ​രി​ട്ട് ചോ​ദി​ച്ചു. കേ​ര​ള​ത്തി​ല്‍നി​ന്നു വ​ന്ന ഞാ​ന്‍ അ​ത്ത​രം ഒ​രു ചോ​ദ്യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഞാ​ന്‍ ജാ​തി പ​റ​യു​ന്ന​തി​നു പ​ക​രം ബോ​ധ​പൂ​ർ​വം ത​ന്നെ, 'അ​ല്ല, ശൂ​ദ്ര​ന്‍' എ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞു. അ​ത് അ​വ​രെ ഞെ​ട്ടി​ച്ചു. അ​പ്പോ​ഴാ​ണ് ഞാ​ന്‍ സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​മാ​ര്‍, എ​ഡി​റ്റ​ര്‍മാ​ര്‍ തു​ട​ങ്ങി അ​ൽപം ഭേ​ദ​പ്പെ​ട്ട ത​ല​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ ഓ​ര്‍ത്തെ​ടു​ത്ത​ത്‌. അ​ത്ഭു​തം: എ​ല്ലാ​വ​രും ബ്രാ​ഹ്മ​ണ​ര്‍! സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ട്ട​വ​രെ​ല്ലാം അ​റ്റ​ൻ​ഡര്‍, പ്യൂ​ണ്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ ചെ​യ്യു​ന്നു. അ​ങ്ങ​നെ ഞാ​ന്‍ അ​ക്കാ​ദ​മി​യി​ലെ ആ​ദ്യ​ത്തെ 'ശൂ​ദ്ര​ പ​ത്രാ​ധി​പ​ര്‍' ആ​യി, പി​ന്നീ​ട് ആ​ദ്യ​ത്തെ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സെ​ക്ര​ട്ട​റി​യും. ഈ ​ര​ണ്ടു രീ​തി​യി​ലും എ​ന്നെ ദ്രോ​ഹി​ക്കാ​നു​ള്ള ധാ​രാ​ളം ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു. എ​ഡി​റ്റ​റു​ടെ ശ​മ്പ​ളം കു​റ​വാ​യ​തി​നാ​ല്‍ എ​െ​ൻ​റ കോ​ള​ജി​ലെ ശ​മ്പ​ളം സം​ര​ക്ഷി​ക്കാം എ​ന്ന ഉ​റ​പ്പി​ലാ​ണ് ഞാ​ന്‍ അ​ക്കാ​ദ​മി​യി​ല്‍ ചേ​ര്‍ന്ന​ത്‌. പ​ക്ഷേ, അ​തി​നെ​തി​രെ ഭ​ര​ണ​ച്ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി (മ​ത്സ്യം ക​ഴി​ക്കു​ന്ന ബം​ഗാ​ളി-​ക​ശ്മീ​രി ബ്രാ​ഹ്മ​ണ​ര്‍ ബ്രാ​ഹ്മ​ണ​ര്‍ അ​ല്ലെ​ന്നു വാ​ദി​ച്ചി​രു​ന്ന ഒ​രു യു.​പി ബ്രാ​ഹ്മ​ണ​ന്‍) ഇ​ട​പെ​ട്ടു. ഒ​ടു​വി​ല്‍ ഞാ​ന്‍ രാ​ജി​ക്ക​ത്തെ​ഴു​തി കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ഉ​റ​ച്ച​പ്പോ​ഴാ​ണ് സെ​ക്ര​ട്ട​റി ഇ​ട​പെ​ട്ട്​ അ​ക്കാ​ര്യം തീ​ര്‍പ്പാ​ക്കി​യ​ത്.



പ​ക്ഷേ, എ​നി​ക്ക് സു​ഹൃ​ത്തു​ക്ക​ളും ഇ​ല്ലാ​തി​രു​ന്നി​ല്ല. ഹി​ന്ദി എ​ഡി​റ്റ​റും ക​വി​യു​മാ​യ ഗി​രി​ധ​ര്‍ റാ​ട്ഠി അ​വ​രി​ല്‍ ഒ​രാ​ള്‍ ആ​യി​രു​ന്നു. എ​െ​ൻ​റ ക​വി​ത​ക​ള്‍ മു​േ​മ്പ ഹി​ന്ദി​യി​ല്‍ വാ​യി​ച്ചി​രു​ന്ന​തുകൊ​ണ്ടാ​കാം അ​ദ്ദേ​ഹം അ​വ​യി​ല്‍ വ​ലി​യ താ​ൽ​പ​ര്യ​മെ​ടു​ത്തു. എ​ന്നും ജോ​ലി ക​ഴി​ഞ്ഞ്​ വൈ​കു​ന്നേ​രം ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ചി​രു​ന്നു ഒ​രു വ​ലി​യ പു​സ്ത​ക​ത്തി​ന്‌ വേ​ണ്ട​ത്ര ക​വി​ത​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍നി​ന്ന് ഹി​ന്ദി​യി​ലേ​ക്ക് പ​രി​ഭാ​ഷ ചെ​യ്തു. പി​ന്നീ​ടു ഹി​ന്ദി​യി​ല്‍ എ​െൻറ ആ​റു പു​സ്ത​ക​ങ്ങ​ള്‍കൂ​ടി ഇ​റ​ങ്ങി​യെ​ങ്കി​ലും ഇ​ന്നും എ​െൻറ ഏ​റ്റ​വും ന​ല്ല ഹി​ന്ദി പ​രി​ഭാ​ഷ​ക​ള്‍ ആ ​സ​മാ​ഹാ​ര​ത്തി​ലേ​താ​ണ് എ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. അ​ദ്ദേ​ഹ​ത്തെ​ക്കൂ​ടാ​തെ മു​മ്പ്​ ചെ​യ്യ​പ്പെ​ട്ട ചി​ല പ​രി​ഭാ​ഷ​ക​ളും – ഗ​ഗ​ന്‍ ഗി​ല്‍, രാ​ജേ​ന്ദ്ര ധോ​ഡ​പ്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ചെ​യ്ത​ത്- അ​തി​ല്‍ അ​ദ്ദേ​ഹം ഉ​ള്‍ക്കൊ​ള്ളി​ച്ചു. 'എ​ല്ലാം ഓ​ർ​മി​ച്ച​വ​ന്‍' (വോ ​ജി​സ്കോ സ​ബ് യാ​ദ് ഥാ) ​എ​ന്ന, 'കി​ത്താ​ബ് ഘ​ര്‍' പ്ര​കാ​ശി​പ്പി​ച്ച ആ ​പു​സ്ത​കം ഹി​ന്ദി സ​ഹൃ​ദ​യ​ലോ​കം ന​ന്നാ​യി സ്വീ​ക​രി​ച്ചു. അ​ന്ന് അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ന്‍ ആ​യി​രു​ന്ന അ​സ​മീ​സ് നോ​വ​ലി​സ്​​റ്റ് ബീ​രേ​ന്ദ്ര​കു​മാ​ര്‍ ഭ​ട്ടാ​ചാ​ര്യ​യും എ​ന്നെ ഏ​റെ സ്നേ​ഹി​ച്ചി​രു​ന്നു. സാ​ഹി​ത്യ​സം​ബ​ന്ധി​യാ​യ സം​ശ​യ​ങ്ങ​ള്‍ അ​ദ്ദേ​ഹം എ​ന്നോ​ടാ​ണ് ചോ​ദി​ക്കു​ക പ​തി​വ്. ഒ​രി​ക്ക​ല്‍ അ​ദ്ദേ​ഹം ജ്ഞാ​ന​പീ​ഠ​പു​ര​സ്കാ​ര സ​മി​തി​യി​ല്‍ ഉ​ള്ള​പ്പോ​ള്‍ അ​സ​മീ​സ് ക​വി​ക​ളി​ല്‍ നീ​ല്‍മ​ണി ഫൂ​ക്ക​ന്‍ ആ​ണോ ന​വ​കാ​ന്ത ബ​റു​വ​യാ​ണോ കൂ​ടു​ത​ല്‍ ന​ല്ല ക​വി എ​ന്ന് ചോ​ദി​ച്ച് എ​ന്നെ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്തു- ര​ണ്ടു പേ​രും എ​െ​ൻ​റ സു​ഹൃ​ത്തു​ക്ക​ളും ര​ണ്ടു രീ​തി​യി​ല്‍ ന​ല്ല ക​വി​ക​ളും ആ​യി​രു​ന്നു. എ​നി​ക്ക് ഭാ​ഷ അ​റി​യി​ല്ല​ല്ലോ എ​ന്നു പ​റ​ഞ്ഞ്​ ഒ​ഴി​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം ര​ണ്ടു പേ​രു​ടെ​യും മി​ക​ച്ച കു​റെ ക​വി​ത​ക​ളു​ടെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​ക​ള്‍ ത​ന്ന്​ എ​ന്നോ​ട് തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു. ര​ണ്ടു പേ​രു​ടെ​യും സ​വി​ശേ​ഷ​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച് ഞാ​ന്‍ ര​ക്ഷ​പ്പെ​ട്ടു എ​ന്നു പ​റ​ഞ്ഞാ​ല്‍ മ​തി​യ​ല്ലോ- ഒ​രാ​ള്‍ ടാ​ഗോ​ര്‍ പാ​ര​മ്പ​ര്യ​ത്തി​ലു​ള്ള ന​ല്ല കാ​ൽ​പ​നി​ക ക​വി​യും മ​റ്റെ​യാ​ള്‍ ത​െ​ൻറ ഭാ​ഷ​യി​ലെ ആ​ധു​നി​ക​ത​യു​ടെ അ​ഗ്ര​ദൂ​ത​നു​മാ​യി​രു​ന്നു.

എ​ല്ലാ വി​ഷ​മ​സ​ന്ധി​ക​ളി​ലും എ​ന്നെ താ​ങ്ങിനി​ര്‍ത്തി​യ​ത് ഇ​ന്ത്യ​ന്‍ എ​ഴു​ത്തു​കാ​ര്‍ എ​നി​ക്ക് ന​ല്‍കി​യ സ്നേ​ഹ-​ബ​ഹു​മാ​ന​ങ്ങ​ളാ​യി​രു​ന്നു. അ​പൂ​ർ​വ വ്യ​ക്തി​ത്വ​മു​ള്ള ഒ​ട്ടേ​റെ എ​ഴു​ത്തു​കാ​ര്‍ എ​െ​ൻ​റ ഉ​ത്ത​മ​സു​ഹൃ​ത്തു​ക്ക​ളാ​യി. ത​െ​ൻ​റ വി​ശു​ദ്ധ​മാ​യ ചി​രി​യു​മാ​യി നി​ന്ന ഭീ​ഷ്മ​സാ​ഹ്നി​യാ​ണ് അ​വ​രി​ല്‍ മു​മ്പ​ന്‍ എ​ന്നു പ​റ​യാം. അ​നേ​കം ക​ണ്ടു​മു​ട്ട​ലു​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം ഉ​റ്റ സു​ഹൃ​ത്താ​യി. ബാ​ബ​രി മ​സ്ജി​ദ് ആ​ര്‍.​എ​സ്.​എ​സു​കാ​ര്‍ ത​ക​ര്‍ത്ത​പ്പോ​ള്‍ ഞ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യ കൂ​ട്ടാ​യ്മ​യി​ല്‍ ഭാ​ഗ​ഭാ​ക്കാ​യി. ഞാ​ന്‍ ഡ​ല്‍ഹി​യി​ല്‍ ചെ​ന്ന ശേ​ഷം ആ​ദ്യം പ​ങ്കെ​ടു​ത്ത പ്ര​ധാ​ന രാ​ഷ്​​ട്രീ​യ സം​ഭ​വം ബാ​ബ​രി​മ​സ്ജി​ദ് ത​ക​ര്‍ത്ത​തി​െ​ൻ​റ ഒ​ന്നാം വാ​ര്‍ഷി​ക​ത്തി​ല്‍ ഞ​ങ്ങ​ള്‍, കേ​ര​ളം ഉ​ള്‍പ്പെ​ടെ ഇ​ന്ത്യ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് വ​ന്ന ക​വി​ക​ളും ക​ലാ​കാ​ര​ന്മാ​രും, അ​യോ​ധ്യ​യി​ല്‍ ഒ​രു രാ​ത്രി ഉ​റ​ക്ക​മൊ​ഴി​ച്ചു പ്ര​തി​ഷേ​ധി​ച്ച​താ​ണ്. ഗി​രി​ജാ​ദേ​വി​യെ​പ്പോ​ലു​ള്ള വ​ലി​യ പാ​ട്ടു​കാ​ര്‍, കൃ​ഷ​ന്‍ ഖ​ന്ന​യെ​യും ഗു​ലാം ഷേ​ഖി​നെ​യും ഭു​പ​ന്‍ ഖാ​ക്ക​റെ​യും പോ​ലു​ള്ള ചി​ത്ര​കാ​ര​ന്മാ​ര്‍, ഇ​ര്‍ഫാ​ന്‍ ഹ​ബീ​ബും കെ.​എ​ന്‍. പ​ണി​ക്ക​രും ഉ​ള്‍പ്പെ​ട്ട ച​രി​ത്ര​കാ​ര​ന്മാ​ര്‍, അ​ശോ​ക്‌ വാ​ജ്​പേയി മു​ത​ല്‍ ക​ട​മ്മ​നി​ട്ട വ​രെ​യു​ള്ള ക​വി​ക​ള്‍, അ​യോ​ധ്യാ​നി​വാ​സി​ക​ളാ​യ സം​ഗീ​ത​ജ്ഞ​ര്‍...​ഞ​ങ്ങ​ള്‍ ക​വി​ത ചൊ​ല്ലി​യും പാ​ടി​യും വ​ര​ച്ചും നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചും സ​ർ​ഗാ​ത്മ​ക​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ഡ​ല്‍ഹി​യി​ല്‍ അ​തി​നു നേ​തൃ​ത്വം ന​ല്‍കി​യ​ത് 'സ​ഫ്ദ​ര്‍ ഹ​ഷ്മി ട്ര​സ്​​റ്റ്‌' ആ​യി​രു​ന്നു. ഞാ​ന്‍ അ​തു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. ഇ​പ്പോ​ഴും 'സ​ഹ്മ​ത്തി'​െ​ൻ​റ​യും അ​തി​ല്‍നി​ന്ന് തെ​റ്റി​പ്പി​രി​ഞ്ഞ 'അ​ന്‍ഹ​ദി'​െ​ൻ​റ​യും പ​രി​പാ​ടി​ക​ളി​ല്‍ ഞാ​ന്‍ പ​ങ്കെ​ടു​ക്കു​ന്നു. മു​ല്‍ക്ക് രാ​ജ് ആ​ന​ന്ദ്, കേ​ദാ​ര്‍ നാ​ഥ് സി​ങ്, കു​ന്‍വ​ര്‍ നാ​രാ​യ​ന്‍, മ​ഹാ​ശ്വേ​ത ദേ​വി, നി​ര്‍മ​ല്‍ വ​ർ​മ, കൃ​ഷ്ണ ബ​ല്‍ദേ​വ് വൈ​ദ്, കൃ​ഷ്ണാ സോ​ബ്തി ഇ​ങ്ങ​നെ മ​റ​ക്കാ​നാ​കാ​ത്ത നി​ര​വ​ധി വ​ലി​യ എ​ഴു​ത്തു​കാ​രു​മാ​യി അ​ഗാ​ധ​മാ​യ സൗ​ഹൃ​ദം പ​ങ്കി​ടാ​ന്‍ ഡ​ല്‍ഹി എ​നി​ക്ക് സൗ​ക​ര്യം ന​ല്‍കി. 

 കേന്ദ്ര സാഹിത്യ അക്കാദമി ആസ്ഥാനം, ഡൽഹി

അ​ക്കാ​ദ​മി​യു​ടെ അ​ധ്യ​ക്ഷ​നും സെ​ക്ര​ട്ട​റി​യും എ​െ​ൻ​റ ജോ​ലി​യി​ല്‍ കൈ​ക​ട​ത്തി​യി​രു​ന്നി​ല്ല. ത​നി​ക്ക് ഇ​ഷ്​​ട​മി​ല്ലാ​ത്ത ഒ​രു എ​ഴു​ത്തു​കാ​ര​െ​ൻ​റ വി​വ​ര്‍ത്ത​നം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ പ്ര​ഫ​സ​ര്‍ ചൗ​ധ​രി അ​ൽ​പം നീ​ര​സം പ്ര​ക​ടി​പ്പി​ച്ച​തോ, പ​തി​വ് തെ​റ്റി​ച്ചു ഞാ​ന്‍ കേ​ദാ​ര്‍ നാ​ഥ് സി​ങ്ങു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ചി​ത്രം കൊ​ടു​ത്ത​പ്പോ​ള്‍ ഇ​ഷ്​​ട​പ്പെ​ടാ​തി​രു​ന്ന​തോപോ​ലു​ള്ള ചെ​റി​യ സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​ച്ചാ​ല്‍. 'ഇ​ന്ത്യ​ന്‍ ലി​റ്റ​റേ​ച​റി'​ല്‍ ആ​ദ്യ​മാ​യി ഞാ​ന്‍ അ​ഭി​മു​ഖ സം​ഭാ​ഷ​ണ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി (ആ​ദ്യ​ത്തേ​ത് ഞാ​ന്‍ ത​ന്നെ മു​ല്‍ക്ക് രാ​ജ് ആ​ന​ന്ദു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം ആ​യി​രു​ന്നു), ദ​ലി​ത്‌ സാ​ഹി​ത്യ​ത്തി​നും സ്ത്രീ​സാ​ഹി​ത്യ​ത്തി​നു​മാ​യി പ്ര​ത്യേ​ക പ​തി​പ്പു​ക​ള്‍ ഇ​റ​ക്കി, പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളു​ടെ​യും ഇ​ന്ത്യ​ന്‍ യു​വ​ക​വി​ത​യു​ടെ​യും വി​ശേ​ഷാ​ല്‍ പ്ര​തി​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു, ഗൗ​ര​വ​മു​ള്ള, പ​ല​പ്പോ​ഴും പ്ര​തി​പ​ക്ഷ സ്വ​ഭാ​വ​മു​ള്ള, പ​ത്രാ​ധി​പ​ക്കു​റി​പ്പു​ക​ള്‍ എ​ഴു​താ​ന്‍ ആ​രം​ഭി​ച്ചു, 'സെ​ക്ക​ൻ​ഡ്​ ട്ര​ഡീ​ഷ​ന്‍' എ​ന്ന പേ​രി​ല്‍ ഇ​ന്ത്യ​ന്‍ ക​വി​ത​യി​ലെ പ്ര​തി-​പാ​ര​മ്പ​ര്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഭ​ക്തി-​സൂ​ഫി-​നാ​ടോ​ടി ക​വി​ത​ക​ളു​ടെ പം​ക്തി ആ​രം​ഭി​ച്ചു.

ഇ​തി​നി​ടെ അ​ക്കാ​ദ​മി​യു​ടെ അ​ധ്യ​ക്ഷ​നാ​യി യു.​ആ​ര്‍. അ​ന​ന്ത​മൂ​ര്‍ത്തി വ​ന്ന​ത് എ​െ​ൻ​റ കൈ​ക​ള്‍ക്ക് ശ​ക്തി​പ​ക​ര്‍ന്നു. അ​ദ്ദേ​ഹം എ​െ​ൻ​റ ന​വീ​ക​ര​ണ​ശ്ര​മ​ങ്ങ​ള്‍ക്ക് പൂ​ർണ പി​ന്തു​ണ ന​ല്‍കി. 'ഇ​ന്ത്യ​ന്‍ ലി​റ്റ​റേ​ച​ര്‍' ദ്വൈ​മാ​സി​ക​യെ ആ​ദ്യ​മാ​യി സ​മ​കാ​ലിക ഇ​ന്ത്യ​ന്‍ സാ​ഹി​ത്യ​ത്തി​െ​ൻ​റ ക​ണ്ണാ​ടി​യാ​യി മാ​റ്റാ​നാ​യി​രു​ന്നു എ​െ​ൻ​റ ശ്ര​മം. ആ​ധു​നി​ക ചി​ത്ര​കാ​ര​ന്മാ​രും എ​ന്നോ​ടു സ​ഹ​ക​രി​ച്ചു, അ​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ക​വ​റി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ച്ചു, മ​ധു​സൂ​ദ​ന​ന്‍ മാ​സി​ക ത​ന്നെ പു​തു​താ​യി ഡി​സൈ​ന്‍ ചെ​യ്യാ​ന്‍ സ​ഹ​ക​രി​ച്ചു, ഉ​ള്ളി​ല്‍ ഞാ​ന്‍ ചി​ത്ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും തു​ട​ങ്ങി. മാ​സി​ക​യു​ടെ വ​ലുപ്പം റോ​യ​ല്‍ സൈ​സ് ആ​ക്കി താ​ളു​ക​ള്‍ കൂ​ട്ടു​ക​യും ചെ​യ്തു. 

സച്ചിദാനന്ദന്‍റെ കുടുംബം

1994ല്‍ ​പ്ര​ഫ​സ​ര്‍ ചൗ​ധ​രി റി​ട്ട​യ​ര്‍ ചെ​യ്ത​പ്പോ​ള്‍ ഞാ​ന്‍ സെ​ക്ര​ട്ട​റി പ​ദ​വി​ക്ക് അ​പേ​ക്ഷി​ച്ചു. അ​ത് തു​റ​ന്ന പോ​സ്​​റ്റ് ആ​യി​രു​ന്നു. അ​ശോ​ക്‌ വാ​ജ്​​േപയി, എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, ച​ന്ദ്ര​ശേ​ഖ​ര്‍ കം​ബാ​ര്‍, അ​ന​ന്ത​മൂ​ര്‍ത്തി, ജെ.​വി. പ​വാ​ര്‍, നി​ർ​മ​ല്‍ വ​ർ​മ തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍പ്പെ​ട്ട ഒ​മ്പ​തു പ്ര​മു​ഖ​രാ​യ എ​ഴു​ത്തു​കാ​രു​ടെ ഒ​രു സം​ഘം ആ​ണ് ഇ​ൻ​റ​ര്‍വ്യൂ ന​ട​ത്തി​യ​ത്. ഇ​രു​പ​തി​ലേ​റെ വ​ള​രെ ന​ല്ല അ​പേ​ക്ഷ​ക​ര്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ല​രും സു​ഹൃ​ത്തു​ക്ക​ള്‍, ചി​ല സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ള്‍പ്പെ​ടെ. ഞാ​ന്‍ എ​തി​രി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 'ഇ​ന്ത്യ​ന്‍ ലി​റ്റ​റേ​ച​റി'​ലെ എ​െ​ൻ​റ അ​നു​ഭ​വ​വും ഞാ​ന്‍ അ​തി​ല്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളു​മാ​ണ് എ​ന്നെ തു​ണ​ച്ച​ത്. സാ​ഹി​ത്യ​ത്തി​ല്‍ എം.​എ, പിഎ​ച്ച്.​ഡി തു​ട​ങ്ങി ആ ​ജോ​ലി​ക്ക്​ അ​ത്യാ​വ​ശ്യ​മാ​യ ബി​രു​ദ​ങ്ങ​ളും എ​നി​ക്കു​ണ്ടാ​യി​രു​ന്നു​വ​ല്ലോ. അ​ക്കാ​ദ​മി​യു​ടെ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​റി​ന് കാ​ര്യ​മാ​യ പ​ങ്കി​ല്ലാ​ത്ത​വി​ധ​മാ​ണ് അ​തി​െ​ൻ​റ ഭ​ര​ണ​ഘ​ട​ന നെ​ഹ്‌​റു രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പേ​രി​നു സാം​സ്കാ​രി​ക വ​കു​പ്പി​െ​ൻ​റ ഒ​രു പ്ര​തി​നി​ധി​യോ നോ​മി​നി​യോ ഉ​ണ്ടാ​കും എ​ന്ന് മാ​ത്രം.

ശ​മ്പ​ള​ത്തി​ല്‍ ഗ​ണ്യ​മാ​യ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഇ​ഷ്​​ട​മു​ള്ള ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ആ ​തെ​ര​ഞ്ഞെ​ടു​പ്പ് എ​നി​ക്ക് അ​വ​സ​രം ന​ല്‍കി. മൂ​ന്ന് അ​ധ്യ​ക്ഷ​ന്മാ​രു​ടെ കൂ​ടെ പ​ത്ത് വ​ര്‍ഷം ഞാ​ന്‍ അ​ക്കാ​ദ​മി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ഹെ​ഡ് എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു. അ​തി​നി​ടെ സ​ര്‍ക്കാ​ര്‍ മാ​റി അ​ട​ല്‍ ബി​ഹാ​രി വാ​ജ്​​പേ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ന്‍.​ഡി.​എ സ​ര്‍ക്കാ​ര്‍ വ​ന്നു. പ​ക്ഷേ, ര​ണ്ടു സ​ര്‍ക്കാ​റു​ക​ളും എ​െ​ൻ​റ​യോ അ​ക്കാ​ദ​മി​യു​ടെ​യോ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ടി​ല്ല. ഒ​രി​ക്ക​ല്‍ കാ​ര്‍ഗി​ല്‍ ദി​വ​സം ആ​ഘോ​ഷി​ക്കാ​ന്‍ വ​കു​പ്പി​ല്‍നി​ന്ന് നി​ർ​ദേ​ശം വ​ന്ന​പ്പോ​ള്‍ ''എ​ഴു​ത്തു​കാ​ര്‍ വി​ദ്വേ​ഷ​വും യു​ദ്ധ​വും ആ​ഘോ​ഷി​ക്കി​ല്ല'' എ​ന്ന് പ​റ​ഞ്ഞു ഞാ​ന്‍ ഒ​ഴി​ഞ്ഞു​നി​ന്നു, മ​റ്റു അ​ക്കാ​ദ​മി​ക​ള്‍ അ​ത് ആ​ഘോ​ഷി​ച്ചു.

ഗു​ജ​റാ​ത്തി​ലെ വം​ശ​ഹ​ത്യ​ക്കു​ശേ​ഷം ഞാ​ന്‍ മ​ഹാ​ശ്വേ​ത ദേ​വി​യു​മൊ​ത്ത് അ​ഹ്​​മ​ദാ​ബാ​ദി​ലെ അ​ഭ​യാ​ര്‍ഥി ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ച​തും ഗു​ജ​റാ​ത്തി എ​ഴു​ത്തു​കാ​രു​ടെ യോ​ഗം വി​ളി​ച്ച​തും അ​തി​നെ​ക്കു​റി​ച്ച് ലേ​ഖ​ന​വും ക​വി​ത​ക​ളും എ​ഴു​തി​യ​തും (സാ​ക്ഷ്യ​ങ്ങ​ള്‍) ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സി​ന്​ വം​ശ​ഹ​ത്യ​ക്കെ​തി​രെ അ​ഭി​മു​ഖം ന​ൽ​കി​യ​തും ആ​ര്‍.എ​സ്.​എ​സി​നെ ചൊ​ടി​പ്പി​ച്ചു എ​ന്ന​ത് നേ​രാ​ണ്. അ​വ​രു​ടെ ഹി​ന്ദി മു​ഖ​പ​ത്ര​മാ​യ 'പാ​ഞ്ച​ജ​ന്യ' എ​നി​ക്കെ​തി​രെ ഒ​രു ലേ​ഖ​ന പ​ര​മ്പ​രത​ന്നെ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​തി​ല്‍ ഏ​റെ​യും നു​ണ​ക​ളാ​യി​രു​ന്നു. അ​വ​ര്‍ക്ക് ഇ​ഷ്​​ട​പ്പെ​ടാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ഞാ​ന്‍ ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്: ര​ണ്ടു അ​ഖി​ലേ​ന്ത്യാ ദ​ലി​ത്‌ സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ള്‍, ആ​ദി​വാ​സി സാ​ഹി​ത്യ​സം​ഗ​മ​ങ്ങ​ള്‍, സ്ത്രീ​സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ള്‍, ആദി​വാ​സി സാ​ഹി​ത്യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും അ​തി​നാ​യി ഗ​ണേ​ഷ് ഡേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​റോ​ഡ​യി​ല്‍ ഒ​രു കേ​ന്ദ്ര​ത്തി​െ​ൻ​റ ആ​രം​ഭ​വും, ന്യൂ​ന​പ​ക്ഷ സാ​ഹി​ത്യ​ത്തെ​പ്പ​റ്റി ഒ​രു ദേ​ശീ​യ സെ​മി​നാ​ര്‍, പാ​ര്‍ശ്വ​വ​ത്കൃ​ത സാ​ഹി​ത്യ​ങ്ങ​ള്‍ക്കും യു​വ സാ​ഹി​ത്യ​ത്തി​നും പ്ര​ത്യേ​ക പ്ലാ​റ്റ്ഫോ​മു​ക​ള്‍, ധാ​രാ​ളം പു​തി​യ പ​രി​ഭാ​ഷാ പ​ദ്ധ​തി​ക​ള്‍, അ​ക്കാ​ദ​മി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്കാ​യി ഒ​രു ഹി​ന്ദി പ്ര​സി​ദ്ധീ​ക​ര​ണം, ന്യൂ​സ്‌ ബു​ള്ള​റ്റി​നു​ക​ള്‍, ഓ​രോ വ​ര്‍ഷ​വും മു​പ്പ​തോ​ളം സെ​മി​നാ​റു​ക​ള്‍, മു​ന്നൂ​റി​ലേ​റെ പ​രി​പാ​ടി​ക​ള്‍, 'ക​വി​സ​ന്ധി' എ​ന്ന ക​വി​താ​പ​രി​പാ​ടി, മ​റ്റു അ​ക്കാ​ദ​മി​ക​ളു​മാ​യി ചേ​ര്‍ന്ന് നൃ​ത്ത​ത്തി​ലും ചി​ത്ര​ത്തി​ലും മ​റ്റുംകൂ​ടി ക​വി​ത​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന 'ആ​വി​ഷ്കാ​ര്‍' എ​ന്ന പ​രി​പാ​ടി- അ​ങ്ങ​നെ അ​ന്നോ​ളം അ​ക്കാ​ദ​മി ചെ​യ്തി​ട്ടി​ല്ലാ​ത്ത അ​നേ​കം കാ​ര്യ​ങ്ങ​ള്‍ എ​നി​ക്ക് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു. പ്ര​തി​രോ​ധ​ത്തി​െ​ൻ​റ സൂ​ക്ഷ്മ​പ്ര​കാ​ശ​ന​ങ്ങ​ളാ​യി​രു​ന്നു പ​ല പ​രി​പാ​ടി​ക​ളും. പ​ക്ഷേ, 'പാ​ഞ്ച​ജ​ന്യ'​ത്തി​ല്‍ വ​ന്ന ലേ​ഖ​ന പ​ര​മ്പ​ര​യോ,ആ​ര്‍.എ​സ്.​എ​സ് ന​ട​ത്തി​യ നി​വേ​ദ​ന​മോ അ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന, ഒ​രു ന​ല്ല വാ​യ​ന​ക്കാ​ര​നാ​യി​രു​ന്ന, ജ​ഗ്​​മോ​ഹ​ന്‍ ചെ​വി​ക്കൊ​ണ്ടി​ല്ല. എ​െൻ​റ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള മ​ന്ത്രി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് സാം​സ്കാ​രി​ക വ​കു​പ്പി​ല്‍ ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന കെ. ​ജ​യ​കു​മാ​ര്‍ ന​ല്‍കി​യ മ​റു​പ​ടി ഞാ​ന്‍ എ​ക്കാ​ല​ത്തും ഒ​രു മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍ത്ത​ക​ന്‍കൂ​ടി ആ​യി​രു​ന്നെ​ന്നും, അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​യും ഞാ​ന്‍ എ​തി​ര്‍ത്തി​രു​ന്നു എ​ന്നു​മാ​ണ്; അ​തൊ​ന്നും സെ​ക്ര​ട്ട​റി എ​ന്ന നി​ല​ക്ക​ല്ല, സാ​മൂ​ഹിക​ബോ​ധ​മു​ള്ള എ​ഴു​ത്തു​കാ​ര​ന്‍ എ​ന്ന നി​ല​ക്കാ​ണ് ഞാ​ന്‍ ചെ​യ്യു​ന്ന​തെ​ന്നും. പി​ന്നീ​ട് അ​ന്വേ​ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. അ​ക്കാ​ദ​മി ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് എ​ന്നെ മാ​റ്റാ​ന്‍ സ​ര്‍ക്കാ​റി​ന് ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി മ​ന​സ്സി​ലാ​ക്കി​യി​രി​ക്ക​ണം.


അ​ന​ന്ത​മൂ​ര്‍ത്തി അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന കാ​ല​ത്താ​ണ് ഞാ​ന്‍ സെ​ക്ര​ട്ട​റി ആ​യ​ത് എ​ന്ന​ത് എ​െ​ൻ​റ ഭാ​ഗ്യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹം എ​െ​ൻ​റ മ​ന​സ്സ് ക​ണ്ട​റി​ഞ്ഞു, ഞ​ങ്ങ​ള്‍ പ​ല​പ്പോ​ഴും ഒ​രുപോ​ലെ ചി​ന്തി​ച്ചു. ഞാ​ന്‍ ആ​വി​ഷ്ക​രി​ച്ച പു​തു​പ​രി​പാ​ടി​ക​ള്‍ക്കെ​ല്ലാം ഉ​റ​ച്ച പി​ന്തു​ണ ന​ല്‍കി. പ​ല​രും അ​ഭ്യ​ര്‍ഥി​ച്ചി​ട്ടും ര​ണ്ടാ​മ​തൊ​രു വ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​ല്‍ക്കാ​ന്‍ അ​ദ്ദേ​ഹം കൂ​ട്ടാ​ക്കി​യി​ല്ല. അ​ക്കാ​ദ​മി ച​ട്ട​ങ്ങ​ള്‍ അ​ത് വി​ല​ക്കി​യി​രു​ന്നി​ല്ല, എ​ന്നാ​ല്‍, അ​ക്കാ​ദ​മി​യി​ല്‍ ആ​രും മു​മ്പ്​ ര​ണ്ടാം​വ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​ന്നി​രു​ന്നി​ല്ല. താ​ന്‍ ആ ​പ​തി​വ് ലം​ഘി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ് എ​ന്ന് അ​ദ്ദേ​ഹം ക​രു​തി. പ​ക്ഷേ, വ്യ​ക്തി​പ​ര​മാ​യ ഞ​ങ്ങ​ളു​ടെ അ​ടു​പ്പം അ​ദ്ദേ​ഹം മ​രി​ക്കു​വോ​ളം നി​ല​നി​ന്നു. പ​ല​കു​റി ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ലും മൈ​സൂ​രി​ലെ കൃ​ഷി​സ്ഥ​ല​ത്തും പോ​യി സ​ന്ദ​ര്‍ശി​ച്ചു. സ​ങ്ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു അ​വ​സാ​ന​ത്തെ കൂ​ടി​ക്കാ​ഴ്ച. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ്, വൃ​ക്ക​ക​ളു​ടെ ത​ക​രാ​റ് മൂ​ലം പ​തി​വാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന സ​മ​യം. മോ​ദി ഭ​ര​ണ​ത്തി​ല്‍ വ​ന്നാ​ല്‍ താ​ന്‍ ഇ​ന്ത്യ വി​ടും എ​ന്ന പ്ര​സ്താ​വ​ന രാ​ജ്യ​ദ്രോ​ഹി​ക​ളാ​യ വ​ല​തു​പ​ക്ഷ​ക്കാ​രെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. അ​വ​രി​ല്‍ ചി​ല​ര്‍ അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കാ​നാ​യി ആ ​അ​വ​സ്ഥ​യി​ലും ഇ​സ്​​ലാ​മാ​ബാ​ദി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് അ​യ​ച്ചുകൊ​ടു​ത്തു. എം.​എം. ക​ൽ​ബു​ര്‍ഗി​യോ​ടൊ​പ്പം അ​വ​രു​ടെ ഹി​റ്റ്‌​ലി​സ്​​റ്റി​ല്‍ അ​ന​ന്ത​മൂ​ര്‍ത്തി ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് തീ​ര്‍ച്ച. എ​ന്നാ​ല്‍, അ​തി​ന​വ​സ​രം ന​ല്‍കാ​തെ അ​ദ്ദേ​ഹം ഇ​രു​ണ്ടുകൊ​ണ്ടി​രു​ന്ന ഇ​ന്ത്യ​യി​ല്‍നി​ന്ന് യാ​ത്ര​യാ​യി. മ​രി​ക്കു​ന്ന​തി​നു ഒ​രു മാ​സം മു​മ്പാ​ണ് ഞാ​നും ഇ.​വി. രാ​മ​കൃ​ഷ്ണ​നും ഒ​ന്നി​ച്ച്​ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ര്‍ശി​ച്ച​ത്. വീ​ടി​നു പൊ​ലീ​സ് കാ​വ​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​നു​മ​തി വാ​ങ്ങി ഞ​ങ്ങ​ള്‍ അ​ക​ത്തു ചെ​ന്നു. തീ​രെ അ​വ​ശ​നാ​യ ആ ​അ​വ​സ്ഥ​യി​ലും അ​ദ്ദേ​ഹം ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ഞ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു. അ​ത് മു​ഴു​വ​ന്‍ ഇ​ന്ത്യ​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ചാ​യി​രു​ന്നു. ഗാ​ന്ധി​യു​ടെ ഹി​ന്ദ്‌ സ്വ​രാ​ജി​നെ​ക്കു​റി​ച്ചു​ള്ള ത​െ​ൻ​റ അ​വ​സാ​ന​ത്തെ ല​ഘു​പു​സ്ത​ക​ത്തി​െ​ൻ​റ ര​ച​ന​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം അ​പ്പോ​ള്‍; അ​ധി​ക​വും സം​സാ​രി​ച്ച​ത് ഗാ​ന്ധി​യെ​ക്കു​റി​ച്ചും ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ത​െ​ൻ​റ ആ​ധി​ക​ളെ​ക്കു​റി​ച്ചു​മാ​യി​രു​ന്നു. ഒ​രു​പ​ക്ഷേ, ഇ​നി എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ ആ​വി​ല്ലെ​ന്ന് അ​ന്നേ തോ​ന്നി​യി​രു​ന്നു; അ​ത്ര​ക്കും അ​വ​ശ​നും ദുഃ​ഖി​ത​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ള്ളി​ല്‍ ക​ര​ച്ചി​ലു​മാ​യാ​ണ് ഞാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. ക​ന്ന​ട​സാ​ഹി​ത്യ​ത്തെ​യും സം​സ്കാ​ര​ത്തെ​യും അ​ത്ര​യേ​റെ പോ​ഷി​പ്പി​ച്ച ഒ​രാ​ള്‍ക്ക്‌ സ്വ​ന്തം നാ​ട്ടു​കാ​രി​ല്‍നി​ന്ന് നേ​രി​ടേ​ണ്ടി​വ​ന്ന ക്രൂ​ര​ത​യും കൃ​ത​ഘ്ന​ത​യും അ​ത്ര​മേ​ല്‍ ഹൃ​ദ​യ​ഭേ​ദി​യാ​യി​രു​ന്നു.

അ​ന​ന്ത​മൂ​ര്‍ത്തി​യു​മാ​യു​ണ്ടാ​യ അ​പൂ​ർ​വ സാ​ഹോ​ദ​ര്യം കൊ​ണ്ടുകൂ​ടി​യാ​കാം അ​ദ്ദേ​ഹ​ത്തെ തു​ട​ർ​ന്നു​വ​ന്ന ര​ണ്ട്​ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ന്മാ​രെ​യും എ​നി​ക്ക് അ​ങ്ങ​നെ സ്നേ​ഹി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്. അ​വ​രി​ല്‍ ആ​ദ്യ​ത്തെ​യാ​ള്‍ എ​നി​ക്ക് ബ​ഹു​മാ​ന​വും പ​രി​ച​യ​വു​മു​ള്ള ക​വി​യാ​യി​രു​ന്നു. എ​ന്നാ​ല്‍, പെ​രു​മാ​റ്റ​ത്തി​ല്‍ ത​നി ഉ​ദ്യോ​ഗ​സ്ഥ​മേ​ധാ​വി​യും. ഒ​ഡി​ഷ​യി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഒ​രു ​െഎ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ക്കാ​ദ​മി​യി​ല്‍ അ​ദ്ദേ​ഹം പെ​രു​മാ​റി​യി​രു​ന്ന​ത് വ​ള​രെ വി​ചി​ത്ര​മാ​യ രീ​തി​ക​ളി​ല്‍ ആ​യി​രു​ന്നു. ഞ​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ന്‍ ഒ​രു ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ധാ​രാ​ളം അ​സ​ത്യ​ങ്ങ​ള്‍ എ​ന്നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. അ​ത് അ​യാ​ളു​ടെ സ്ഥി​രം സ്വ​ഭാ​വ​മാ​യി​രു​ന്നു എ​ന്ന് മ​റ്റു സ​ഹ​പ്ര​വ​ര്‍ത്ത​ക​രി​ല്‍നി​ന്ന് ഞാ​ന്‍ അ​റി​ഞ്ഞു. ആ ​വി​ട​വി​ല്‍ ത​െ​ൻ​റ കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ആ ​സ്വാ​ർ​ഥ​മ​തി​യു​ടെ ല​ക്ഷ്യം. എ​െ​ൻ​റ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​പ്പി​ക്കാ​ന്‍വ​രെ അ​യാ​ള്‍ ശ്ര​മി​ച്ചു. അ​ധ്യ​ക്ഷ​ന് ഇ​ഷ്​​ട​മി​ല്ലാ​തി​രു​ന്ന- തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് മ​ത്സ​രി​ച്ചു തോ​റ്റ, മ​റ്റൊ​രു എ​ഴു​ത്തു​കാ​ര​െ​ൻ​റ ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഞാ​ന്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ആ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ദ്ദേ​ഹ​ത്തെ തെ​റ്റാ​യി ധ​രി​പ്പി​ച്ച​ത്. അ​തു​കൊ​ണ്ട് ക​ഴി​യു​ന്ന​തും എ​െ​ൻ​റ പ്ര​വ​ര്‍ത്ത​നം പ​രി​മി​ത​പ്പെ​ടു​ത്താ​നാ​യി​രു​ന്നു അ​ധ്യ​ക്ഷ​െ​ൻ​റ ശ്ര​മം. അ​ക്കാ​ദ​മി​ക്കു​ക​ളോ​ട് അ​ദ്ദേ​ഹ​ത്തി​ന് അ​സൂ​യ​ക​ല​ര്‍ന്ന വി​ദ്വേ​ഷ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന​കം ഇ​ന്ത്യ​ന്‍ എ​ഴു​ത്തു​കാ​രു​ടെ സ്നേ​ഹാ​ദ​ര​ങ്ങ​ള്‍ക്ക് ഞാ​ന്‍ പാ​ത്ര​മാ​യി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ അ​സ്വ​സ്ഥ​നാ​ക്കി. എ​ല്ലാ സെ​മി​നാ​റു​ക​ളി​ലും ഞാ​ന്‍ ന​ട​ത്തി​യി​രു​ന്ന ആ​മു​ഖ പ്ര​സം​ഗ​ങ്ങ​ള്‍ക്ക് ല​ഭി​ച്ച വ​ലി​യ സ്വീ​ക​ര​ണ​വും പ്ര​സം​ഗ​ചാ​തു​രി തീ​രെ ഇ​ല്ലാ​തി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് വി​ഷ​മം ഉ​ണ്ടാ​ക്കി​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രു വി​ഭ​ക്ത​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു എ​ന്നാ​ണ്​ എ​െ​ൻ​റ ദ​യാ​പൂ​ര്‍വ​മാ​യ നി​ഗ​മ​നം. പ​ല​പ്പോ​ഴും ഞ​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ വ​രു​മ്പോ​ള്‍ അ​ദ്ദേ​ഹം വേ​റെ ഒ​രാ​ളാ​യി​രു​ന്നു. പ​ര​സ്പ​രം ക​വി​ത​ക​ള്‍ വാ​യി​ച്ചു കേ​ള്‍ക്കും, തു​റ​ന്നു സം​സാ​രി​ക്കും. എ​ന്നാ​ല്‍ ഓ​ഫി​സി​ല്‍ ശി​ലാ​ഹൃ​ദ​യ​നാ​യ ഒ​രു മേ​ലു​ദ്യോ​ഗ​സ്ഥ​നെ​പ്പോ​ലെ ആ​യി​രു​ന്നു അ​ദ്ദേ​ഹം. 

സച്ചിദാനന്ദ​െൻറ വീട്ടിൽ ഒരു സൗഹൃദ സദസ്സ്​

അ​ക്കാ​ദ​മി​യു​ടെ ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് പ്ര​സി​ഡ​ൻ​റ്​ പ​ദ​വി ഒ​ര​ല​ങ്കാ​രം മാ​ത്ര​മാ​ണ്, ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് സെ​ക്ര​ട്ട​റി​യു​ടെ മാ​ത്രം ചു​മ​ത​ല​യി​ലാ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന് അ​ധി​കാ​ര​ങ്ങ​ള്‍ വേ​ണ​മാ​യി​രു​ന്നു. പി​ന്നീ​ട് ഒ​ഡി​ഷ​യി​ല്‍ പോ​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ക്രൂ​ര​ത​ക​ളെ​ക്കു​റി​ച്ച്​ ഞാ​ന്‍ ധാ​രാ​ളം ക​ഥ​ക​ള്‍ കേ​ട്ടു. എ​ങ്കി​ലും ക​വി എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തെ ഞാ​ന്‍ ഇ​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. അ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ആ ​അ​ധി​കാ​ര​പ്ര​യോ​ഗ​ങ്ങ​ള്‍ എ​നി​ക്ക് സ​ഹി​ക്കാ​നാ​യ​ത്. കൂ​ടു​ത​ല്‍ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി വാ​ര്‍ഷി​ക​ഗ്രാ​ൻ​റ്​​ കൂ​ടു​ത​ല്‍ വാ​ങ്ങാ​നാ​യി​രു​ന്നു എ​െ​ൻ​റ ശ്ര​മം. പ​ക്ഷേ, വി​ചി​ത്ര​മെ​ന്നു പ​റ​യ​ട്ടെ, അ​ദ്ദേ​ഹം സ​ര്‍ക്കാ​റി​

െ​ൻ​റ ആ​ളെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റി​യ​ത്. കി​ട്ടി​യ ഗ്രാ​ൻ​റി​ല്‍ എ​ത്ര​മാ​ത്രം സ​ര്‍ക്കാ​റി​ന് തി​രി​ച്ചു​കൊ​ടു​ക്കാ​നാ​വും എ​ന്നാ​ണ്​ അ​ദ്ദേ​ഹം നോ​ക്കി​യി​രു​ന്ന​ത്. എ​ന്നോ​ട് വ​ള​രെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന സാം​സ്കാ​രി​ക​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കുപോ​ലും അ​ത് ഒ​ര​ത്ഭു​ത​മാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ്​ എ​തി​ര്‍ത്തി​ട്ടും അ​ദ്ദേ​ഹം എ​നി​ക്ക് പ്ര​ഫ​സ​റു​ടെ ശ​മ്പ​ളം അ​നു​വ​ദി​ച്ചു ത​രു​ക​യും ചെ​യ്തു. അ​തും പ്ര​സി​ഡ​ൻ​റി​നെ കോ​പാ​കു​ല​നാ​ക്കി. പ​ക്ഷേ, അ​പ്പോ​ഴെ​ല്ലാം എ​ഴു​ത്തു​കാ​രും അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും എ​നി​ക്ക് ന​ല്‍കി​യ പി​ന്തു​ണ​യാ​ണ് എ​ന്നെ രാ​ജി​വെ​ക്കാ​തെ പി​ടി​ച്ചു​നി​ര്‍ത്തി​യ​ത്. പു​തി​യ പ​രി​പാ​ടി​ക​ളെ​ല്ലാം ചെ​ല​വ് ചു​രു​ക്കി​യാ​ണെ​ങ്കി​ലും ഞാ​ന്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. ഞ​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്ന, അ​ക്കാ​ദ​മി​യി​ല്‍ എ​ല്ലാ സ​ഹ​പ്ര​വ​ര്‍ത്ത​ക​രും വെ​റു​ക്കു​ക​യും ഭ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്ന, ആ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​പ്പോ​ള്‍ ഇ​ല്ല. അ​മി​ത മ​ദ്യ​പാ​ന​ത്തി​നും പ്ര​മേ​ഹ​ത്തി​നും ഇ​ര​യാ​യി ആ ​മ​നു​ഷ്യ​ന്‍ അ​മ്പ​തു വ​യ​സ്സാ​കു​മ്പോ​ഴേ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഇ​നി​യെ​ങ്കി​ലും അ​ദ്ദേ​ഹം സ്വ​സ്ഥ​നാ​ക​ട്ടെ.


തു​ട​ര്‍ന്നു​വ​ന്ന അ​ക്കാ​ദ​മി പ്ര​സി​ഡ​ൻ​റ്​​ അ​ക്കാ​ദ​മി ന​ന്നാ​യി ന​ട​ക്ക​ണം എ​ന്ന് താ​ൽപ​ര്യ​മു​ള്ള ആ​ളാ​യി​രു​ന്നു. അ​തു​കൊ​ണ്ട് എ​നി​ക്ക് വ​ലി​യ എ​തി​ര്‍പ്പ് നേ​രി​ടേ​ണ്ടി​വ​ന്നി​ല്ല. ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ലു​ള്ള ഇ​ട​പെ​ട​ല്‍ അ​ദ്ദേ​ഹ​വും തു​ട​ര്‍ന്നു എ​ന്ന് മാ​ത്രം. ഓ​രോ ജോ​ലി​ക്കും ക​രാ​റു​കാ​രെ നി​ശ്ച​യി​ക്കു​ന്ന​തും സ്വ​ന്ത​ക്കാ​രെ നി​യ​മി​ക്കു​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന് പ്രി​യ​മാ​യി​രു​ന്നു. അ​തേ​കു​റി​ച്ച് അ​ത്ര ന​ല്ല​ത​ല്ലാ​ത്ത ക​ഥ​ക​ളു​മു​ണ്ട്. അ​വ​യി​ലേ​ക്കു ഞാ​ന്‍ ക​ട​ക്കു​ന്നി​ല്ല. ഏ​താ​യാ​ലും ഇ​തി​ന​കം കാ​ര്യ​ക്ഷ​മ​ത​യു​ള്ള സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലും എ​ഴു​ത്തു​കാ​ര​ന്‍ എ​ന്ന നി​ല​യി​ലും അം​ഗീ​കാ​രം നേ​ടി​ക്ക​ഴി​ഞ്ഞി​രു​ന്ന​തുകൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് എ​ന്നെ ദ്രോ​ഹി​ക്കു​ക അ​നാ​യാ​സ​മാ​യി​രു​ന്നി​ല്ല. ഞാ​ന്‍ സെ​ക്ര​ട്ട​റി ആ​യു​ള്ള അ​വ​സാ​ന​ത്തെ ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ ഞാ​ന്‍ പി​രി​യു​ക​യാ​ണ് എ​ന്ന് അം​ഗ​ങ്ങ​ളോ​ട് പ​റ​യാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ച്ചു എ​ന്നു​മാ​ത്രം. അ​വ​ര്‍ ഞാ​ന്‍ ഒ​രി​ക്ക​ലും സൂ​ചി​പ്പി​ക്കാ​തെത​ന്നെ എ​നി​ക്ക് ര​ണ്ടു വ​ര്‍ഷം നീ​ട്ടി ന​ല്‍ക​ണം എ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​യി​രു​ന്നു. മു​ന്‍ സെ​ക്ര​ട്ട​റി​ക്ക്​ ആ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​െ​ൻ​റ സാ​മ്പ​ത്തി​ക സ​ത്യ​സ​ന്ധ​ത​യെ അ​ദ്ദേ​ഹം ഭ​യ​പ്പെ​ട്ടി​രു​ന്നു, അ​തി​നു കാ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ഏ​താ​യാ​ലും ഞാ​ന്‍ അ​ക്കാ​ര്യം കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞി​ല്ല. പ​തി​വു​ള്ള വി​ട​പ​റ​ച്ചി​ല്‍ പ്ര​സം​ഗംപോ​ലും ന​ട​ത്താ​ന്‍ എ​നി​ക്ക് അ​വ​സ​രം ന​ൽ​ക​പ്പെ​ട്ടി​ല്ല, പി​ന്നീ​ട് എ​നി​ക്ക് ന​ല്ല ഒ​രു യാ​ത്ര​യ​യ​പ്പ് ന​ൽ​ക​പ്പെ​ട്ടു​വെ​ങ്കി​ലും.

എ​ന്നാ​ല്‍, അ​ക്കാ​ദ​മി​ക്കാ​ലം എ​നി​ക്ക് ന​ല്‍കി​യ കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​മ്പോ​ള്‍ ഒ​രു പ​രാ​തി​ക്കും അ​വ​കാ​ശ​മി​ല്ല. ഇ​ന്ത്യ​യി​ല്‍ എ​മ്പാ​ടു​മു​ള്ള എ​ഴു​ത്തു​കാ​രു​മാ​യു​ള്ള സൗ​ഹൃ​ദം, ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള യാ​ത്ര​ക​ള്‍- അ​വ​യി​ല്‍ മി​ക്ക​വ​യും ആ​തി​ഥേ​യ​രു​ടെ ചെ​ല​വി​ല്‍ ആ​യി​രു​ന്നു. ക​വി എ​ന്ന നി​ല​യി​ലു​ള്ള ക്ഷ​ണ​ങ്ങ​ളാ​യി​രു​ന്നു ഏ​റെ​യും- അ​നേ​കം വി​ദേ​ശ​സാ​ഹി​ത്യ​കാ​ര​ന്മാ​രു​മാ​യു​ള്ള പ​രി​ച​യം, എ​മ്പാ​ടും നി​ന്ന് ല​ഭി​ച്ച സ്നേ​ഹം, എ​െ​ൻ​റ ക​വി​ത​ക്ക്​ ല​ഭി​ച്ച പു​തി​യ ദി​ശാ​ബോ​ധ​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളും അ​തി​െ​ൻ​റ ഉ​ൽപ​ന്ന​ങ്ങ​ളാ​യ നാ​ലു ഇം​ഗ്ലീ​ഷ് സ​മാ​ഹാ​ര​ങ്ങ​ളി​ല്‍ സ്വ​രൂ​പി​ക്ക​പ്പെ​ട്ട പ്ര​ബ​ന്ധ​ങ്ങ​ളും, ഒ​രു പ്ര​തി -പാ​ര​മ്പ​ര്യം എ​ന്ന നി​ല​യി​ല്‍ ഭ​ക്തി- സൂ​ഫി ക​വി​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളും അ​വ​യു​ടെ ഉ​പോ​ൽപ​ന്ന​ങ്ങ​ളാ​യ ക​വി​ത​ക​ളും, കേ​ര​ള​ത്തെ​യു മ​ല​യാ​ള​ഭാ​ഷ​യെ​യും കു​റി​ച്ചെ​ഴു​തി​യ, പു​റ​ത്തു ജീ​വി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ല്‍ എ​ഴു​താ​ന്‍ ഇ​ട​യി​ല്ലാ​ത്ത ക​വി​ത​ക​ള്‍, ഇ​ന്ത്യ​ന്‍ ക​വി​ക​ളു​ടെ പ​രി​ഭാ​ഷ​ക​ള്‍, ഹി​ന്ദി​യി​ലും ഉ​ര്‍ദു​വി​ലും നേ​ടി​യ ചെ​റു​തെ​ങ്കി​ലു​മാ​യ പ്രാ​വീ​ണ്യം, ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ന​വ​ബോ​ധം, ഇ​ന്ത്യ​ന്‍ സം​സ്കാ​ര​ത്തി​െ​ൻ​റ​യും ത​ത്ത്വ​ചി​ന്ത​യു​ടെ​യും സാ​ഹി​ത്യ​ത്തി​െ​ൻ​റ​യും ഗോ​ത്ര​ഭാ​ഷ​ക​ള്‍ ഉ​ള്‍പ്പെടെ​യു​ള്ള ഭാ​ഷ​ക​ളു​ടെ​യും അ​ന​ന്ത​വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഉ​റ​ച്ച ബോ​ധ്യം, താ​ര​ത​മ്യ സാ​ഹി​ത്യ​ത്തി​ലേ​ക്കുള്ള ഉ​ള്‍ക്കാ​ഴ്ച​ക​ള്‍, അ​തു​കൊ​ണ്ടുത​ന്നെ ഒ​രു ദേ​ശം -ഒ​രു മ​തം- ഒ​രു ഭാ​ഷ തു​ട​ങ്ങി​യ ഏ​ക​ശി​ലാ​രൂ​പ​വും അ​ധി​കാ​രോ​ന്മു​ഖ​വു​മാ​യ സ​ങ്ക​ൽ​പ​ത്തോ​ടു​ള്ള വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത എ​തി​ര്‍പ്പ്, ഇ​ന്ത്യ​ന്‍ ക​ല-​സാ​ഹി​ത്യ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ സ​മ്പ്ര​ദാ​യ​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ല്‍, കേ​ര​ള​ത്തെ ദൂ​രെ​നി​ന്നു സ്നേ​ഹി​ക്കു​ന്ന​തോ​ടൊ​പ്പം കൂ​ടു​ത​ല്‍ വ​സ്തു​നി​ഷ്ഠ​മാ​യും വി​മ​ര്‍ശ​നാ​ത്മ​ക​മാ​യും കാ​ണാ​ന്‍ നേ​ടി​യ പ്രാ​പ്തി, പ​ല​ത​രം ജീ​വി​ത​ശൈ​ലി​ക​ളു​മാ​യു​ള്ള പ​രി​ച​യം ന​ല്‍കി​യ വീ​ക്ഷ​ണ​വി​ശാ​ല​ത, സം​ഗീ​തം, നാ​ട​കം, ചി​ത്ര-​ശി​ൽ​പ​ക​ല​ക​ള്‍, ച​ല​ച്ചി​ത്രം ഇ​ങ്ങ​നെ എ​നി​ക്ക് താ​ൽപ​ര്യ​മു​ള്ള ഇ​ത​ര​ക​ല​ക​ളു​മാ​യു​ള്ള നി​ര​ന്ത​ര​സ​മ്പ​ര്‍ക്ക​ത്തി​നു​ള്ള അ​വ​സ​രം; ഇ​തെ​ല്ലാം ഡ​ല്‍ഹി എ​നി​ക്ക് ന​ല്‍കി. 


2006ല്‍ ​അ​ക്കാ​ദ​മി​യി​ല്‍നി​ന്ന്​ വി​ര​മി​ച്ച ശേ​ഷ​വും ഞാ​ന്‍ പ​ത്തു വ​ര്‍ഷം വി​വി​ധ ജോ​ലി​ക​ള്‍ ചെ​യ്തു​കൊ​ണ്ടി​രു​ന്നു. കേ​ന്ദ്ര ഗ​വ​ൺ​മെ​ൻ​റ്​ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​െൻ​റ ഉ​പ​ദേ​ഷ്​​ടാ​വ് എ​ന്ന നി​ല​യി​ല്‍ ഗോ​ത്ര​ഭാ​ഷ​ക​ള്‍ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍കാ​ന്‍ ക​ഴി​ഞ്ഞ​ത്, സാ​ര്‍ക്ക് സം​ഘ​ട​ന​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​മ്പോ​ള്‍ അ​നേ​കം പ്ര​ധാ​ന അ​ന്ത​ര്‍ദേ​ശീ​യ സെ​മി​നാ​റു​ക​ളും ഒ​രു വ​ലി​യ സാ​ര്‍ക്ക് ക​ലോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കു​ക​യും, 'ബി​യോ​ണ്ട് ബോ​ര്‍ഡേ​ഴ്സ്' എ​ന്ന ത്രൈ​മാ​സി​ക​ത്തി​െ​ൻ​റ​യും സാ​ര്‍ക്ക് രാ​ജ്യ​ങ്ങ​ളി​ലെ ക​വി​ത​ക​ളു​ടെ​യും ക​ഥ​ക​ളു​ടെ​യും പ​ല സ​മാ​ഹാ​ര​ങ്ങ​ളു​ടെ​യും സ​മ്പാ​ദ​നം ന​ട​ത്തു​ക​യും ചെ​യ്ത​ത്, 'ക​ഥ' എ​ന്ന പ്ര​സാ​ധ​ന സ്ഥാ​പ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സാ​ഹി​ത്യ ലൈ​ബ്ര​റി എ​ന്ന പു​സ്ത​ക​പ​ര​മ്പ​ര​ക്ക്​ തു​ട​ക്കം​കു​റി​ച്ച​ത്, ഒ​രി​ക്ക​ല്‍കൂ​ടി ഒ​രു വ​ര്‍ഷം സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് 'ഇ​ന്ത്യ​ന്‍ ലി​റ്റ​റേ​ച​ര്‍' ദ്വൈ​മാ​സി​ക​ത്തി​െ​ൻറ ഗെ​സ്​​റ്റ് എ​ഡി​റ്റ​ര്‍ ആ​യി പ്ര​വ​ര്‍ത്തി​ച്ച​ത്- ഇ​വ​യെ​ല്ലാം ഓ​ര്‍ക്കാ​ന്‍കൊ​ള്ളാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. എ​ഴു​പ​തു വ​യ​സ്സാ​യ​പ്പോ​ള്‍ ഇ​നി ഓ​ഫി​സ്​ ​േജാ​ലി​ക​ള്‍ ചെ​യ്യു​ക​യി​ല്ലെ​ന്നു തീ​രു​മാ​നി​ച്ചു.

ഇ​തി​നി​ടെ എ​െ​ൻ​റ വ്യ​ക്തിജീ​വി​ത​ത്തി​ലും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലും സാ​ഹി​ത്യ ജീ​വി​ത​ത്തി​ലും ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ള​യ മ​ക​ള്‍ സ​ബി​ത​യു​ടെ വി​വാ​ഹം, ഒ​രു ദ​ശാ​ബ്​​ദം പ​ല​കു​റി വാ​ട​ക വീ​ടു​ക​ളി​ല്‍ താ​മ​സി​ച്ച ശേ​ഷം കേ​ര​ള​ത്തി​ലെ വീ​ട് വി​റ്റ്‌ കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ല്‍ ഒ​രു ചെ​റി​യ ഫ്ലാ​റ്റ് വാ​ങ്ങി പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഈ ​ന​ഗ​ര​ത്തി​ല്‍ത​ന്നെ ജീ​വി​തം തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്, അ​ക്കാ​ദ​മി​യി​ല്‍വെ​ച്ച് ന​ട​ത്തി​യ​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി​ദേ​ശ​യാ​ത്ര​ക​ള്‍ - ഇ​റ്റ​ലി, ഫ്രാ​ന്‍സ്, ജ​ര്‍മ​നി, റ​ഷ്യ, സ്​ലൊവീ​നി​യ, മാ​സി​ഡോ​ണി​യ, ക്യൂ​ബ, വെ​നി​സ്വേല, പെ​റു, കൊ​ളം​ബി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ന്‍, ചൈ​ന, ഹോ​േ​ങ്കാ​ങ്, ശ്രീ​ല​ങ്ക, ഇം​ഗ്ല​ണ്ട്, നെ​ത​ര്‍ല​ൻ​റ്​​സ്, അ​റ​ബ് നാ​ടു​ക​ള്‍- അ​ങ്ങ​നെ മു​മ്പ്​ പോ​യ​തും പോ​കാ​ത്ത​തു​മാ​യ നാ​ടു​ക​ളി​ല്‍, എ​ല്ലാം സാ​ഹി​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്- പ​ല​പ്പോ​ഴും ബി​ന്ദു​വി​നോ​ടൊ​പ്പം ന​ട​ത്തി​യ​ത്. ഇ​രു​പ​ത്തി​യാ​റു ഭാ​ഷ​ക​ളി​ല്‍ നാ​ൽ​പ​തോ​ളം ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ള്‍ വി​വ​ര്‍ത്ത​നം ചെ​യ്യ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന​ത്, ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത അ​നേ​കം ആ​ത്മ​മി​ത്ര​ങ്ങ​ള്‍ ഭൂ​മി​യി​ലെ നി​വാ​സം അ​വ​സാ​നി​പ്പി​ച്ചു പി​രി​ഞ്ഞു​പോ​യ​ത്, ഇ​ങ്ങ​നെ...



ഒ​പ്പം പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കാ​ന്‍ പു​തി​യ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​ന്നെ പ്രേ​രി​പ്പി​ച്ചുകൊ​ണ്ടി​രു​ന്നു. ഞാ​ന്‍ പ​ല പ്ര​തി​രോ​ധ സം​ഘ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി. കേ​ര​ള​ത്തി​ലും ഇ​ന്ത്യ​യു​ടെ ഇ​ത​ര ഭാ​ഗ​ങ്ങ​ളി​ലും വി​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി​യെ​ക്കു​റി​ച്ച്​ അ​നേ​കം പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും അ​ഭി​മു​ഖ​ങ്ങ​ള്‍ ന​ല്‍കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഇ​ന്നും തു​ട​രു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​മാ​യ പ്ര​വ​ര്‍ത്ത​നം 2014ൽ ​ച​രി​ത്ര​കാ​രി റോ​മി​ലാ ഥാ​പ്പ​ര്‍, അ​ഡ്വ​ക്കേ​റ്റ് ഇ​ന്ദി​രാ ജ​യ്​​സി​ങ്, നാ​ട​ക​പ്ര​വ​ര്‍ത്ത​ക അ​നു​രാ​ധാ ക​പൂ​ര്‍, അം​ബേ​ദ്‌​ക​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍സ​ല​ര്‍ ശ്യാം ​മേ​നോ​ന്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യും ഞാ​നും നോ​വ​ലി​സ്​​റ്റ് ഗീ​താ ഹ​രി​ഹ​ര​നും ട്ര​സ്​​റ്റി​ക​ളാ​യും, അ​ശോ​ക്‌ വാജ്​പേയി, ഗ​ണേ​ഷ് ഡേ​വി, ആ​ന​ന്ദ്, ഗോ​പാ​ല്‍ ഗു​രു തു​ട​ങ്ങി നി​ര​വ​ധി പേ​രു​ടെ പി​ന്തു​ണ​യോ​ടെ 'ഇ​ന്ത്യ​ന്‍ റൈ​റ്റേ​ഴ്സ് ഫോ​റം' എ​ന്ന ട്ര​സ്​​റ്റ് രൂ​പവത്​ക​രി​ച്ചു. അ​തി​നു കീ​ഴി​ല്‍ 'ഇ​ന്ത്യ​ന്‍ ക​ള്‍ച്ച​റ​ല്‍ ഫോ​റം' എ​ന്ന വെ​ബ്​സൈ​റ്റ്, 'ഗു​ഫ്ട്ടു​ഗു' എ​ന്നാ ഓ​ണ്‍ലൈ​ന്‍ ത്രൈ​മാ​സി​കം എ​ന്നി​വ ആ​രം​ഭി​ച്ച​താ​ണ്. ദി​നം​തോ​റും പു​തു​ക്കു​ന്ന വെ​ബ്സൈ​റ്റ് ഇ​തി​ന​കം രാ​ജ്യ​ത്തെ ഹി​ന്ദു​ത്വ സ​മ​ഗ്രാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​െ​ൻ​റ ഏ​റ്റ​വും സ​മ​ഗ്ര​വും വ​ള​രു​ന്ന​തു​മാ​യ 'ആ​ര്‍ക്കൈ​വ്' ആ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ത്രൈ​മാ​സി​ക​മാ​ക​ട്ടെ പ്ര​തി​ഷേ​ധ​സാ​ഹി​ത്യ​ത്തി​നും ക​ല​ക്കും പ്രാ​ധാ​ന്യം ന​ല്‍കു​ന്നു. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ​രും ഉ​യ​ര്‍ന്നു​വ​രു​ന്ന​തു​മാ​യ നി​ര​വ​ധി എ​ഴു​ത്തു​കാ​രും ക​ലാ​കാ​ര​ന്മാ​രും ഞ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. അ​നേ​കം ച​ര്‍ച്ച​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും അ​റു​പ​തി​ലേ​റെ സം​ഘ​ട​ന​ക​ളെ ഒ​ന്നി​പ്പി​ച്ചു​കൊ​ണ്ട് ഞ​ങ്ങ​ള്‍ ഇ​തി​ന​കം ന​ട​ത്തി. ധി​ഷ​ണ​യു​ടെ നൈ​രാ​ശ്യ​ത്തി​െ​ൻ​റ ഇ​ക്കാ​ല​ത്തും ഇ​ച്ഛ​യു​ടെ ശു​ഭാ​പ്തി​വി​ശ്വാ​സം ഉ​യ​ര്‍ത്തി​പ്പി​ടി​ക്കാ​നു​ള്ള ഒ​രെ​ളി​യ ശ്ര​മ​മാ​ണ് ഞ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ഒ​രു​ത​രം വി​ഭാ​ഗീ​യ​ത​യു​മി​ല്ലാ​തെ ശ​രി​യാ​യ ജ​നാ​ധി​പ​ത്യ​ത്തി​ലും ഇ​ന്ത്യ​ന്‍ ഭ​ര​ണ ഘ​ട​ന​യി​ലും അ​ടി​സ്ഥാ​ന സ്വാ​ത​ന്ത്ര്യ​ങ്ങ​ളി​ലും നാ​നാ​ത്വം നി​റ​ഞ്ഞ ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​ലും വി​ശ്വ​സി​ക്കു​ന്ന​വ​രു​ടെ വ​ലി​യ ഒ​രു കൂ​ട്ടാ​യ്മ ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി രൂ​പം​കൊ​ള്ളു​ന്നു​ണ്ട്. ഇ​രു​ട്ടി​െ​ൻ​റ വി​ജ​യം താ​ൽക്കാ​ലി​ക​മാ​ണെ​ന്നും വെ​ളി​ച്ച​ത്തി​െ​ൻ​റ തി​രോ​ധാ​ന​ത്തി​നെ​തി​രെ ക​ലാ​പം ചെ​യ്യു​ക വ​ഴി മാ​ത്ര​മേ നാം ​ജീ​വി​ച്ചി​രി​ക്കു​ന്നു എ​ന്ന് ന​മ്മെ​ത്ത​ന്നെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ന​മു​ക്കാ​വൂ എ​ന്നും ഞ​ങ്ങ​ള്‍ ക​രു​തു​ന്നു.


ഡ​ല്‍ഹി​യി​ലെ എ​െ​ൻ​റ ഇ​രു​പ​ത്തി​യാ​റു വ​ര്‍ഷ​ങ്ങ​ളു​ടെ ക​ഥ ഇ​വി​ടെ പ​റ​ഞ്ഞു​തീ​ര്‍ത്തു എ​ന്ന്​ ഞാ​ന്‍ ക​രു​തു​ന്നി​ല്ല. ഇ​ക്കാ​ല​ത്ത് ഞാ​ന്‍ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും എ​ഴു​തി​യ ലേ​ഖ​ന​ങ്ങ​ള്‍, ക​വി​ത​ക​ള്‍, നാ​ട​ക​ങ്ങ​ള്‍, ക​ഥ​ക​ള്‍, പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ങ്ങ​ള്‍, യാ​ത്രാ വി​വ​ര​ണ​ങ്ങ​ള്‍, ഞാ​ന്‍ ന​ട​ത്തി​യ വി​വ​ര്‍ത്ത​ന​ങ്ങ​ള്‍, പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, ഞാ​ന്‍ പ​ങ്കാ​ളി​യാ​യ സം​ഘ​ട​ന​ക​ള്‍, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍, പ​ല​പ്പോ​ഴാ​യി ന​ട​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ഇ​ട​പെ​ട​ലു​ക​ള്‍ ഇ​വ​യെ​ല്ലാം ചേ​രു​മ്പോ​ള്‍ മാ​ത്ര​മേ ഈ ​ക​ഥ പൂ​ര്‍ത്തി​യാ​കു​ക​യു​ള്ളൂ. അ​പ്പോ​ഴും ഇ​ത് അ​ൽ​പ​കാ​ലംകൂ​ടി തു​ട​രും എ​ന്ന് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കാ​തെ പ്ര​തീ​ക്ഷി​ക്കു​ന്ന, ദു​ര​ന്ത​ങ്ങ​ളും ആ​ഹ്ലാ​ദ​ങ്ങ​ളും സം​ഘ​ര്‍ഷ​ങ്ങ​ളും പ്ര​തി​രോ​ധ​ങ്ങ​ളും ക​ല​ര്‍ന്ന, ഒ​രു ക​ഥ​യു​ടെ ഒ​രു ഭാ​ഗം മാ​ത്ര​മേ ആ​കു​ന്നു​ള്ളൂ.

ചിത്രങ്ങൾ പി.അഭിജിത്ത്​, ജോൺസൺ വി ചിറയത്ത്​ ( മാധ്യമം വാർഷികപ്പതിപ്പിൽ 2019 ൽ  പ്രസിദ്ധീകരിച്ച കെ.സച്ചിദാനന്ദന്‍റെ ആത്മകഥയിൽ നിന്ന്​ ഒരു ഏട്​​)

Tags:    
News Summary - k Satchidanandan writes about his life in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.