യു.പിയിൽ വ്യാജ രക്ത പ്ലേറ്റ്ലെറ്റുകൾ വിറ്റ സംഭവം; 10 പേർ അറസ്റ്റിൽ

ലഖ്നോ: യു.പിയിലെ പ്രയാഗ് രാജിൽ വ്യാജ രക്ത പ്ലേറ്റ്ലെറ്റുകൾ വിറ്റ സംഭവത്തിൽ 10 പേർ അറസ്റ്റിൽ. ഡെങ്കിപ്പനി ബാധിച്ചയാളുടെ കുടുംബത്തിനാണ് ഇത്തരത്തിൽ പ്ലേറ്റ്ലെറ്റുകൾ വിതരണം ചെയ്തത്. നഗരത്തിലെ ഒരു രോഗിക്ക് പ്ലേറ്റ്ലെറ്റിന് പകരം മുസംബി ​ജ്യൂസ് നൽകുകയും പിന്നീട് രോഗി മരിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു. തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കുകയായിരുന്നു.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് 10 പേർ പിടിയിലായത്. ഇവരിൽ നിന്നും രോഗികൾക്ക് നൽകാനായി സൂക്ഷിച്ചിരുന്ന വ്യാജ രക്ത പ്ലേറ്റ്ലെറ്റുകളും മൊബൈൽ ഫോണും പണവും വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.നേരത്തെ അനധികൃതമായി രക്തം വിതരണം ചെയ്ത സംഭവത്തിൽ പ്രയാഗ് രാജിൽ 12 പേർ പിടിയിലായിരുന്നു.

യു.പിയിലെ ആശുപത്രിയിൽ പ്ലേറ്റ്ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകി രോഗി മരിക്കാനിടയായ സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. യു.പി ഉപമുഖ്യമന്ത്രി സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആശുപത്രി അധികൃതർ പൂട്ടി സീൽ ചെയ്യുകയും ചെയ്തിരുന്നു.

Tags:    
News Summary - 10 Arrested For Selling "Fake" Blood Platelets In UP After 'Mosambi Juice' Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.