ദക്ഷിണ കന്നട ജില്ല വഖഫ് ഉപദേശകസമിതി ജനപ്രതിനിധികൾക്ക് മംഗളൂരു ടൗൺഹാളിൽ നൽകിയ സ്വീകരണത്തിൽ നിന്ന്

മംഗളൂരു ഹജ്ജ് ഭവന് 10 കോടി അനുവദിച്ചു; ശിലാസ്ഥാപനം ഉടനെന്ന് മന്ത്രി റഹിം ഖാൻ

മംഗളൂരു: മംഗളൂരു ഹജ്ജ് ഭവൻ നിർമിക്കാൻ കർണാടക സർക്കാർ 10 കോടി രൂപ അനുവദിച്ചതായി വകുപ്പ് മന്ത്രി റഹിം ഖാൻ പറഞ്ഞു. ജില്ല വഖഫ് ഉപദേശക സമിതി ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മംഗളൂരു രാജ്യാന്തര വിമാനത്താവള പരിസരത്ത് കെഞ്ചാറിലെ രണ്ടേക്കറിൽ ഹജ്ജ് ഭവന് ശിലാസ്ഥാപനം ഉടനെ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഡോ. യേനപ്പൊയ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. ഉഡുപ്പി സംയുക്ത ഖാദി അൽഹാജ് എം. അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി ഉദ്ഘാടനം ചെയ്തു. നിയമസഭ സ്പീക്കർ യു.ടി. ഖാദർ, മന്ത്രി സമീർ അഹ്മദ് ഖാൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹ്മദ്, ദക്ഷിണ കന്നട-കാസർക്കോട് ചെമ്പിരിക്ക ഖാദി ത്വാഖ അഹ്മദ് മുസ്‌ലിയാർ, ഉഡുപ്പി-ദക്ഷിണ കന്നട മുസ്‌ലിം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാജി കെ.എസ്. മുഹമ്മദ് മസൂദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലി, വഖഫ് ബോർഡ് മുൻ ചെയർമാൻ എൻ.കെ.എം. ശാഫി സഅദി, ഐവൻ ഡിസൂസ, ശാന്തി പ്രകാശൻ മാനേജർ മുഹമ്മദ് കുഞ്ഞി, ഡോ. അബ്ദുറഷീദ് സൈനി കാമിൽ, റഫീക്ക് മാസ്റ്റർ, എസ്.എ. റഷീദ് ഹാജി, മുംതാസ് അലി എന്നിവർ സംസാരിച്ചു. 

Tags:    
News Summary - 10 crore sanctioned to Mangaluru Haj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.