ശ്രീനഗർ : ജമ്മുകാശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്‌തു.
വ്യാഴാഴ്ച വൈകുന്നേരമാണ് ഭൂചലനമുണ്ടായത്. വൈകുന്നേരം 4.19 ന് അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയാണ് പ്രഭവകേന്ദ്രം. 36.62 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 71.32 ഡിഗ്രി കിഴക്ക് രേഖാംശത്തിലും, 209 കിലോമീറ്റർ ആഴത്തിലുമാണ് ഭൂചലനം ഉണ്ടായത്.
കശ്മീർ താഴ്വരകളിലും ഭൂകമ്പം അനുഭവപ്പെട്ടു. അപകടങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കശ്മീർ താഴ്‌വരയിൽ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. താഴ്വരയിലെ ഭൂകമ്പങ്ങൾ കാരണം മുമ്പ് പലതവണ അവിടെ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
2005 ഒക്ടോബർ 8-ന്, റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ജമ്മുവിലെ നിയന്ത്രണരേഖയുടെ (എൽ.ഒ.സി) ഇരുവശങ്ങളിലായിതാമസിക്കുന്ന 80,000-ത്തിലധികം ആളുകൾ മരണപ്പെട്ടിരുന്നു. പാക് അധീന കശ്മീരിലെ മുസാഫറാബാദ് പട്ടണവും അന്ന് ഭൂചലനത്തിൽ നശിച്ചിരുന്നു.
ദോഡ, കിഷ്‌ത്വാർ, റിയാസി റംബാൻ , ചെനാബ് താഴ്‌വര എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്.
കഴിഞ്ഞ 15 വർഷമായി ഈ മേഖലകളിലെ ഭൂചലനങ്ങളുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭൗമശാസ്ത്രജ്ഞരും ഭൂകമ്പ ശാസ്ത്രജ്ഞരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.