ബംഗളൂരു: കർണാടക മന്ത്രിസഭ വിപുലീകരണം ഇൗ മാസം ആറിന് നടക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ആറിന് രാവിലെ 10.30 ന് രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങോടെ 13 എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് അദ്ദേഹം ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസും ജെ.ഡി.യുവും ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്ന പത്ത് പേർ ഉൾപ്പെടെ 13 എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞവർഷം ഡിസംബർ അഞ്ചിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷമാണ് നേടിയത്.
കർണാടകയിൽ കഴിഞ്ഞ ജെ.ഡി.എസ്-കോൺഗ്രസ് സർക്കാറിെൻറ കാലത്ത് ഭരണ കക്ഷിയിൽ നിന്ന് കൂറുമാറിയതിനെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കുകയും പിന്നീട് ബി.ജെ.പിയിലെത്തുകയും ചെയ്ത പത്ത് പേരും മന്ത്രിസഭയിൽ ഇടം നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.