ചുവന്ന തെരുവിൽ നിന്നും രക്ഷപ്പെടുത്തിയ പത്ത് പെൺകുട്ടികൾ ഷെൽറ്റർ ഹോമിൽ നിന്നും ചാടിപ്പോയി

ന്യൂഡൽഹി: ജി.ബി റോഡ് ചുവന്ന തെരുവിൽ നിന്നും പൊലീസ് രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിൽ എത്തിച്ച പത്ത് പെൺകുട്ടികൾ ഇവിടെ നിന്ന് ചാടിപ്പോയി. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. 17-26നും ഇടയിലുള്ള പെൺകുട്ടികളെ മാർച്ച് 19നാണ് പൊലീസ് രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലാക്കിയത്.

ചുമരിന്‍റെ ഒരു ഭാഗം പൊളിച്ചാണ് പെൺകുട്ടികൾ രക്ഷപ്പെട്ടത്. മൂന്നാം നിലയിലെ ചുവരിലെ എക്സ്ഹോസ്റ്റ് ഫാൻ ദ്വാരം വഴിയാണ് പെൺകുട്ടികൾ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

മെയ് 24നാണ് 12 പെൺകുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. രണ്ട് പേർക്ക് പരിക്ക് പറ്റിയതുമൂലം രക്ഷപ്പെടാൻ കഴിഞ്ഞില്ല. കിഡ്നാപ് കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ കുട്ടികൾ സ്വമേധയാ ചാടിപ്പോയതാണെന്നും ഡി.സി.പി സന്തോഷ് കുമാർ മീണ പറഞ്ഞു. 

Tags:    
News Summary - 10 Girls Escape Shelter Home After Being Rescued From Delhi’s GB Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.