മംഗളൂരു: ദക്ഷിണ കന്നടയിൽ 10 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 സ്ഥിരീകിച്ചു. ബന്ത്വാൾ സജിപനാടിലെ കുഞ്ഞിനാണ് രോഗം കണ്ടെത്തിയതെന്ന് ജില്ല ആരോഗ്യ കുടുംബക്ഷേമ ഓഫിസർ രാമചന്ദ്ര ബയാരി അറിയിച്ചു.
പനിയും കടുത്ത ശ്വാസംമുട്ടും ബാധിച്ച കുട്ടിയെ മാർച്ച് 23ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. കോവിഡ് ലക്ഷണത്തെതുടർന്ന് തൊണ്ടയിൽനിന്നുള്ള സ്രവം പരിശോധനക്കയച്ചു. ഇന്നാണ് ഫലം പുറത്തുവന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാമചന്ദ്ര വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാൻ സജിപനാട് ഗ്രാമം ലോക്ഡൗൺ ചെയ്തു. ഗ്രാമത്തിൽ പ്രവേശിക്കാനോ പുറത്തുപോകാനോ ആരെയും അനുവദിക്കുന്നില്ല. കുട്ടിയുടെ അടുത്ത ബന്ധുക്കൾ നിരീക്ഷണത്തിലാണ്. സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.