സായിബാബ ഭക്തർ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച് 10 പേർ മരിച്ചു

മുംബൈ: നാസിക്-ഷിർദി ഹൈവേയിൽ പഠാരെയ്ക്ക് സമീപം സായിബാബ ഭക്തർ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 17പേരുടെ നില ഗുരുതരമാണ്.

മുംബൈയിൽ നിന്ന് 180 കിലോമീറ്റർ അകലെ നാസിക്കിലെ സിന്നാർ തഹസിൽ പഠാരെക്ക് സമീപം രാവിലെ 7 മണിയോടെയാണ് അപകടം നടന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഷിർദിയിലേക്ക് സായി ഭക്തരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസിൽ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളാണ്. പരിക്കേറ്റവരെ സിന്നാർ റൂറൽ ആശുപത്രിയിലും സിന്നാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വാവി പൊലീസ് അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 

Tags:    
News Summary - 10 Sai Baba devotees Dead, Many Injured After Bus Collides With Truck On Nashik-Shirdi Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.