ന്യൂഡൽഹി: കണ്ടെയ്ൻമെൻറ് സോണുകളിൽ മുഴുവൻ പേർക്കും കോവിഡ് ആൻറിജൻ ടെസ്റ്റ് നടത്തണമെന്ന് ഐ.സി.എം.ആർ. കോവിഡ് രൂക്ഷമായ നഗരങ്ങളിലും ടെസ്റ്റ് വ്യാപകമാക്കണമെന്നും ഐ.സി.എം.ആർ നിർദേശിച്ചിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നവരെ പരിശോധനക്ക് വിധേയമാക്കണം. സംസ്ഥാന അതിർത്തികളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നും ഐ.സി.എം.ആർ പുതിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതിനായി സംസ്ഥാനങ്ങൾ നേരത്തെയിറക്കിയ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണം. ഗർഭിണികളായ സ്ത്രീകളെ ഉടൻ പരിശോധനക്ക് വിധേയമാക്കണമെന്നും ഐ.സി.എം.ആർ അറിയിച്ചു.
ഇന്ത്യയിലെ കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതിനിടെയാണ് ഐ.സി.എം.ആറിെൻറ പുതിയ മാർഗനിർദേശങ്ങൾ പുറത്ത് വന്നത്. 13 ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.