2020ല്‍ ഇന്ത്യയില്‍ 100 കോടി മൊബൈല്‍ ഉപയോക്താക്കള്‍

ദുബൈ: 130 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 2020ഓടെ 100 കോടി കവിയുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രീകൃതമായ ജി.എസ്.എം.എ ഇന്‍റലിജന്‍സ് ഗ്രൂപ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം. കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 61.6 കോടിയാണ് രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം. ചൈനക്കു പിന്നാലെ ആഗോള വിപണിയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. 27.5 കോടി സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളുണ്ട്.
2015ലെ കണക്ക് പ്രകാരം 47 ശതമാനം ഇന്ത്യക്കാര്‍ക്കും മൊബൈല്‍ ഫോണുണ്ട്. 2020ഓടെ ഇത് ജനസംഖ്യയുടെ 68 ശതമാനത്തിലേക്ക് ഉയരും. 3ജി, 4ജി ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടാകും. 2015ല്‍ 30 ലക്ഷം പേര്‍ മാത്രമാണ് 4ജി ഉപയോഗിച്ചത്. 2020ല്‍ എത്തുമ്പോള്‍ ഇത് 28 കോടിയായി ഉയരും.

Tags:    
News Summary - 100 crore mobile users in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.