വാറണ്ട് നിരാകരിച്ച ജസ്റ്റിസ് കർണൻ 14 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വാറണ്ട് വന്‍ പൊലീസ് സന്നാഹത്തിന്‍െറ അകമ്പടിയോടെ സംസ്ഥാന ഡി.ജി.പി കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന് കൈമാറി. വാറണ്ട് നല്‍കാന്‍ പശ്ചിമ ബംഗാളിലെ പൊലീസ് മേധാവിയടക്കം 100 പൊലീസുകാരാണ് ജസ്റ്റസിസ് കര്‍ണന്‍റെ വസതിയിലെത്തിയത്. ജസ്റ്റിസ് കര്‍ണനെതിരായ വാറണ്ട് നേരിട്ട് നല്‍കണമെന്ന് കോടതി പശ്ചിമ ബംഗാള്‍ പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, സുപ്രീംകോടതി പുറപ്പെടുവിച്ച വാറണ്ട് ജസ്റ്റിസ് കർണൻ നിരാകരിച്ചു. തന്‍റെ മനഃസമാധാനം ഇല്ലാതാക്കിയതിന് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നൽകുമെന്നും ജസ്റ്റിസ് കർണൻ മാധ്യമങ്ങളോട് പറഞ്ഞു.

മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിനെതിരെ കര്‍ണന്‍ അയച്ച കത്തിന്‍െറ പേരില്‍ സുപ്രീംകോടതി കോടിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. ഈ കേസില്‍ മാര്‍ച്ച് 31നകം കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ജസ്റ്റിസ് കര്‍ണനോട് കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീംകോടതി ഉത്തവരിട്ടിരുന്നു. എന്നാല്‍, കോടതി ഉത്തരവ് അനുസരിക്കുന്നതിനു പകരം തനിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ച ഏഴു സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

തനിക്കെതിരായ വാറണ്ട് നിലനില്‍ക്കുന്നതല്ലെന്നും കര്‍ണന്‍ തുറന്നടിക്കുകയുണ്ടായി. ചീഫ് ജസ്റ്റിസും മറ്റു ഏഴു ജഡ്ജിമാരും 14 കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കര്‍ണന്‍ സ്വമേധയാ ഉത്തവരിട്ടിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്.

കോടതിയലക്ഷ്യക്കേസില്‍ സിറ്റിങ് ഹൈകോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്.

Tags:    
News Summary - 100 police men to give warrant to karnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.