ബേഹിബാഗ് (കശ്മീർ): തെക്കൻ കശ്മീരിൽ ഭീകരപ്രവർത്തനങ്ങളിൽ സജീവമായത് നൂറിലേറെപ്പേരാെണന്നും അടുത്തിടെയുണ്ടായ ആക്രമണങ്ങൾക്കുപിന്നിൽ ഇവരാണെന്നും തെക്കൻ കശ്മീരിലെ സുരക്ഷചുമതലയുള്ള വിക്ടർ ഫോഴ്സിലെ മേജർ ജനറൽ ബി.എസ്. രാജുവിെൻറ വെളിപ്പെടുത്തൽ. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ െലഫ്റ്റനൻറ് ഉമർ ഫയാസിെൻറ വസതി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കൻ കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീരിലെ സൈന്യവും പൊലീസും ചേർന്ന് തീവ്രവാദസംഘടനകളിൽ എത്തിപ്പെടുന്ന യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടാണ് സുരക്ഷാസേന ഇടപെടുന്നത്.
അതിനിടെ ലശ്കറെ ത്വയ്യിബയുടെ യൂനിറ്റ് രൂപവത്കരിക്കാനുള്ള നീക്കം ജമ്മു-കശ്മീർ െപാലീസ് തകർത്തു. ഇതിെൻറ ഭാഗമായി സ്പെഷൽ പൊലീസ് ഒാഫിസർ, ടെറിറ്റോറിയൽ സേനയിലെ മുൻ ജവാൻ എന്നിവരടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തു. ചിനാബ് താഴ്വരയിൽ ഭീകരപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നീക്കത്തിലായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.