ന്യൂഡൽഹി: ബിഹാറിലെ നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു-ബി.ജെ.പി സഖ്യ സർക്കാറിനെ പിടിച്ചുകുലുക്കി 1000 കോടി രൂപയുടെ ‘ശ്രീജൻ കുംഭകോണം’. അഴിമതിയോട് സന്ധിയില്ലെന്നു പ്രഖ്യാപിച്ച് കോൺഗ്രസ്, ആർ.ജെ.ഡി സഖ്യം ഉപേക്ഷിച്ച് മണിക്കൂറിനകം ബി.ജെ.പിയുമായി ചേർന്ന് നിതീഷ് പുതിയ സർക്കാർ രൂപവത്കരിച്ചത് ജൂലൈ 27നാണ്. ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയെ ആരോപണക്കൂട്ടിലാക്കിയാണ് കുംഭകോണം പുറത്തുവന്നത്. സുശീൽ കുമാർ മോദിയുടെ രാജിയും സി.ബി.െഎ അന്വേഷണവുമെന്ന ആർ.ജെ.ഡി ആവശ്യത്തെ ആദ്യം അവഗണിച്ച നിതീഷ്, ലാലുപ്രസാദ് യാദവും പ്രതിപക്ഷ നേതാവ് തേജസ്വിനി യാദവും വൻ അഴിമതി രാഷ്ട്രീയ ആയുധമാക്കിയതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാൽ, പ്രതിപക്ഷം നിലപാട് ശക്തമാക്കിയതോടെ വ്യാഴാഴ്ച രാത്രി വൈകി സി.ബി.െഎ അന്വേഷണത്തിന് ശിപാർശചെയ്തു.
ബിഹാറിലെ ഭാഗൽപുർ ജില്ലയിലെ സന്നദ്ധ സംഘടനയായ ശ്രീജൻ മഹിള സഹയോഗ് സമിതിക്ക് നൽകിയ സർക്കാർ ഫണ്ടുകൾ മറിച്ച് വൻ പലിശക്ക് വീണ്ടും വായ്പ നൽകിയതാണ് പുറത്തുവന്നത്. നിതീഷ് കുമാർ-ബി.ജെ.പി സഖ്യം ആദ്യം ഭരണത്തിലുണ്ടായിരുന്ന 2007-14 കാലയളവിലാണ് ഇത് നടന്നത്. ഇക്കാലയളവിൽ ധനവകുപ്പിെൻറ ചുമതല ഭൂരിഭാഗവും സുശീൽ കുമാർ മോദിക്കായിരുന്നു.
ജില്ല കലക്ടർ വിവിധ പദ്ധതികൾക്കായി ട്രഷറിയിൽനിന്ന് അനുവദിക്കുന്ന പണം ദേശസാത്കൃത ബാങ്കുകളിലെ ജീവനക്കാർ, കലക്ടറേറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംഘടനയുടെ അക്കൗണ്ടിലേക്ക് വകമാറ്റും. ഉന്നതതലത്തിലെ കൂട്ടുകെേട്ടാടെ ഏഴു വർഷമാണ് ഇതു തുടർന്നത്. ഇൗ വർഷം ഫെബ്രുവരിയിൽ സംഘടന സ്ഥാപക മനോരമ ദേവി മരിച്ചതോടെയാണ് വെട്ടിപ്പ് പുറത്തുവന്നത്. സർക്കാർ ഫണ്ടുകൾ സ്വകാര്യ അക്കൗണ്ടുകളിലേക്ക് വകമാറ്റുകയായിരുന്നു സംഘടന. പിന്നീട് മുതൽ നിലനിർത്തി വട്ടിപ്പലിശക്ക് മറ്റുള്ളവർക്ക് വായ്പയായി നൽകും. ജില്ല ട്രഷറിയിൽ നിന്നുള്ള ചെക്കുകളുടെ എതിർവശത്ത് തങ്ങളുടെ അക്കൗണ്ട് നമ്പർ എഴുതും. ബാങ്കുകളുടെ വ്യാജ ഇ-സ്റ്റേറ്റ്മെൻറുകൾ ഉണ്ടാക്കും. ഇതായിരുന്നു വെട്ടിപ്പിെൻറ വഴി. വ്യാജ ഇ-സ്റ്റേറ്റ്മെൻറുകൾ പതിവായി സർക്കാർ ഒാഫിസുകളിലേക്ക് അയച്ചുകൊടുത്തിട്ടും ആരും സംശയിച്ചില്ല.
2007 മുതൽ 14 വരെ സർക്കാർ ഒാഡിറ്റിൽനിന്ന് രക്ഷപ്പെടാൻ വ്യാജ പാസ്ബുക്കുകൾ വരെ അച്ചടിച്ചു. വ്യാജ ബാങ്കിങ് സോഫ്റ്റ്വെയർ അടങ്ങിയ ലാപ്ടോപ്, പ്രിൻറർ, പെൻഡ്രൈവുകൾ, ഇ-സ്റ്റേറ്റ്മെൻറുകൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതോടെയാണ് തട്ടിപ്പിെൻറ ആഴം പുറത്തുവന്നത്. ബാങ്ക് അധികൃതരുടെ ഒപ്പില്ലാത്തതായിരുന്നു ഇ-സ്േറ്ററ്റ്മെൻറുകൾ. ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ എന്നിവയുടെ ഭാഗൽപുർ ബ്രാഞ്ചുകളിേലക്കാണ് തുക വകമാറ്റിയത്.
ജില്ല മജിസ്ട്രേറ്റ് ട്രഷറിയിൽനിന്നുള്ള ചെക്കുകൾ ബാങ്കുകളിലേക്കായി നൽകുേമ്പാൾ അതിെൻറ പിറകിൽ ഒാഫിസിലുള്ളവർ തന്നെ തുക എൻ.ജി.ഒയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് നിർദേശിച്ച് വ്യാജ ഒപ്പ് പതിക്കും. പുതിയ ചെക്ക് നൽകുേമ്പാൾ പഴയ ചെക്കിലെ തുക കലക്ടറേറ്റിലേക്ക് മടക്കും. കേസിൽ ഇതുവരെ ഒമ്പത് എഫ്.െഎ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിലവിൽ ജില്ല മജിസ്േട്രറ്റിെൻറ പങ്ക് സംബന്ധിച്ചും ആക്ഷേപമുണ്ട്. രാഷ്ട്രീയ സംരക്ഷണമില്ലാതെ തട്ടിപ്പ് തുടരില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും രഹസ്യമായി സമ്മതിക്കുന്നു. സംഘടനയുടെ ഡയറക്ടറും സെക്രട്ടറിയും ഇതിനകം ഒളിവിൽ പോയി. ഇതിനിടെ, പട്ന ഹൈകോടതിയിൽ സി.ബി.െഎ അന്വേഷണത്തിനായി പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത് സർക്കാറിന് തലവേദനയായി. തുടർന്നാണ് ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരുടെ ഉന്നതതല യോഗം വിളിച്ച നിതീഷ് സി.ബി.െഎ അന്വേഷണത്തിന് ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.