ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 10,229 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 9.2 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പുറത്തുവിട്ടത്.
രാജ്യത്ത് 1,34,096 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 17 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 125 പേർ കോവിഡ് ബാധിച്ച് മരിക്കുകയും 12,000 പേർ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം രണ്ടാഴ്ചയായി 15,000ൽ താഴെയാണ്.
അതേസമയം, 1.12 ശതമാനമാണ് കഴിഞ്ഞ 24 മണിക്കൂറിലെ പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തെ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.99 ശതമാനമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി 2 ശതമാനത്തിൽ താഴെ തുടരുകയാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്കും ദിനംപ്രതിയുള്ള രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.