സി.ബി.ഐ കസ്​റ്റഡിയിലുണ്ടായിരുന്ന 45 കോടിയു​െട സ്വർണം 'കാൺമാനില്ല'

ചെന്നൈ: തമിഴ്​നാട്ടിൽ​ സി.ബി.ഐ പിടിച്ചെടുത്ത 103 കിലോ സ്വർണം കാണാനില്ല. 2012ൽ സ്വർണ കോർപറേഷൻ ലിമിറ്റഡ്​​ എന്ന സ്​ഥാപനത്തിൽ റെയ്​ഡ്​ നടത്തി പിടിച്ചെടുത്തതായിരുന്നു ഇത്​. അനധികൃതമായി സ്വർണ ഇടപാട്​ നടത്തിയിരുന്ന ഈ സ്​ഥാപനത്തിൽ നിന്ന്​ 400 കിലോ സ്വർണമായിരുന്നു സി.ബി​.ഐ പിടിച്ചെടുത്തിരുന്നത്​. ഈ മുതലിൽ നിന്നാണ്​ 103 കിലോ കണാതായത്​. 45 കോടിയിൽ പരം മൂല്യമുള്ളതാണ് കാണാതായ​ സ്വർണം.

മദ്രാസ്​ ഹൈകോടതി ഉത്തരവിനെ തുടർന്നാണ്​ പിടിച്ചെടുത്ത സ്വർണത്തിൻെറ അളവ്​ പരിശോധിച്ചത്​.

ആറു മാസത്തിനുള്ളിൽ സംഭവം അന്വേഷിച്ച്​​ കണ്ടെത്താൻ എസ്​.പി റാങ്കിലുള്ള ഉദ്യോഗസ്​ഥനെ കോടതി നിയമിച്ചു. പൊലീസുകാർ ഈ കേസ്​ അന്വേഷിച്ചാൽ തങ്ങളുടെ അന്തസിനെ ബാധിക്കുമെന്ന് സി.ബി.ഐ​ കോടതിയോട്​ അറിയി​​െച്ചങ്കിലും കോടതി കേട്ടില്ല. 

Tags:    
News Summary - 103kg gold worth Rs 45cr goes ‘missing’ from CBI custody in ​TN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.