ബിഹാറിൽ മിന്നലേറ്റ് 11 പേർ മരിച്ചു

പട്ന: ബിഹാറിൽ മിന്നലേറ്റ് 11 പേർ മരിച്ചു. പുർണിയ, അരാരിയ, സുപുൾ എന്നിവിടങ്ങളിലാണ് മിന്നലേറ്റ് ആളുകൾ മരിച്ചത്. പുർണിയയിലും അരാരിയിലും നാലുപേർ വീതവും സോപൂളിൽ മൂന്ന് പേരുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ ബിഹാർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

'മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ ഉടൻ നഷ്ടപരിഹാരം നൽകും' - നിതീഷ് കുമാർ പറഞ്ഞു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്ത നിവാരണ സേനയുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും അഭ്യർഥിച്ചു.

അതേസമയം, ചത്തീസ്ഗണ്ഡിലും ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. സുജാപൂർ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - 11 Dead Due To Lightning In Bihar, 4 Lakh Aid Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.