ഉത്തരാഖണ്ഡിൽ മഞ്ഞുവീഴ്ചയിൽ കാണാതായ 11 വിനോദ സഞ്ചാരികൾ മരിച്ചു

ഡ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മോശം കാലാവസ്ഥയിലും കനത്ത മഞ്ഞുവീഴ്ചയിലും കാണാതായ 11 വിനോദ സഞ്ചാരികൾ മരിച്ചു. ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയെയും ഉത്തരഖണ്ഡിലെ ഹർസിലിനെയും ബന്ധിപ്പിക്കുന്ന പാതയായ ലംഘാഗ പാസിൽ നിന്ന് 11 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

വിനോദ സഞ്ചാരികളും പോർട്ടർമാരും ഗൈഡുകളും അടക്കം അടക്കം 17 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു പേരെ വ്യോമസേന രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഹർസിലിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

15,700 അടി ഉയരത്തിൽ നിന്ന് നാല് മൃതദേഹങ്ങളും 16,500 അടി ഉയരത്തിൽ നിന്ന് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തി. 4 അസം ദോഗ്ര സ്കൗട്ടും ഐ.ടി.ബി.പിയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.

ഒക്ടോബർ 18നാണ് ഉത്തരകാശിയിലെ 17,000 അടി ഉയരമുള്ള ഹർസിൽ-ചിത് കുൽ ട്രെക്കിങ്ങിന് പോയ വിനോദ സഞ്ചാര സംഘത്തെയാണ് കാണാതായത്. ഇതിൽ ന്യൂഡൽഹിയിൽ നിന്നുള്ള ഒരു വനിതയും പശ്ചിമ ബംഗാളിൽ നിന്നുള്ള ഏഴു പേരും ഉൾപ്പെട്ടിരുന്നു.

അപകടവിവരം അറിഞ്ഞതിന് പിന്നാലെ 20ാം തീയതി ദേശീയ ദുരന്ത പ്രതികരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. കൂടാതെ രണ്ട് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററും തിരച്ചിലിന്‍റെ ഭാഗമായി.

Tags:    
News Summary - 11 Trekkers Dead In Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.