ജിന്ദ്: ഒരാൾക്ക് ബാങ്കിൽ നിന്ന് നല്ലൊരു സംഖ്യ മോഷ്ടിക്കാനുള്ള 'സാമർഥ്യം' ഉണ്ടാകാൻ എത്ര വയസുവേണം? മിനിമം 18 എങ്കിലും കഴിയണം എന്നാണെങ്കിൽ തെറ്റി. 11 വയസുകാരൻ 'ഗംഭീരമായി' ബാങ്കിൽ നിന്ന് പണം മോഷ്ടിച്ച വാർത്ത കേട്ടാണ് പലരും അത്ഭുതപ്പെടുന്നത്. ഒന്നും രണ്ടും രൂപയല്ല. 20 ലക്ഷം രൂപ !
ഹരിയാനയിലെ ജിന്ദിലാണ് സംഭവം നടന്നത്. ഏതെങ്കിലും നാട്ടുമ്പുറത്തെ ചെറിയ ബാങ്കിലല്ല. നല്ല സുരക്ഷയുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നാണ് തിങ്കളാഴ്ച എല്ലാവരെയും ഞെട്ടിച്ച മോഷണം നടന്നത്.
നല്ല തിരക്കുള്ള സമയത്താണ് കുട്ടി ബാങ്കിലെത്തിയത്. കാഷ്യർ എന്തോ ആവശ്യത്തിന് ഇരിപ്പിടത്തിൽ നിന്ന് എണീറ്റപ്പോഴായിരുന്നു കുട്ടിയുടെ മോഷണം. വൈകീട്ട് കണക്ക് നോക്കുേമ്പാഴാണ് 20 ലക്ഷത്തിെൻറ കുറവ് വന്നതായി അറിയുന്നത്. ദൃശ്യങ്ങളെല്ലാം സി.സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയതോടെ ആളെ പിടികിട്ടി. കുട്ടിക്കു പിന്നിൽ ആരാണെന്നിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
അഞ്ചു ലക്ഷത്തിെൻറ നാലു കെട്ടുകളാണ് കുട്ടി എടുത്തുകൊണ്ടുപോയതെന്ന് ബാങ്ക് മാനേജർ വിശ്വജിത്ത് സിൻഹ പറഞ്ഞു. കാഷ്യറുടെ അശ്രദ്ധകൊണ്ടാണ് മോഷണം നടന്നതെന്ന് മാനേജർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.