ഭുപനേശ്വർ: ഒഡീഷയിൽ സ്കൂളിലെ ശുചിമുറിയിൽ വെച്ച് ആറാം ക്ലാസുകാരിയെ അധ്യാപകർ ബലാത്സംഗം ചെയ്തു. ഒഡീഷയിലെ നബരംഗ്‌പൂർ ജില്ലയിൽ സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രധാനാധ്യാപകനും മറ്റൊരു അധ്യാപികയും ചേർന്ന് കുട്ടിയം ബലമായി ശുചിമുറിയിലേക്ക് കയറ്റിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. നവംബർ 9ന് വയറിന് താഴെ വേദന അനുഭവപ്പെട്ടതോടെയാണ് പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുന്നത്.
ഇതിന് പിന്നാലെ മാതാപിതാക്കൾ കുണ്ടേയ് പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പ്രധാനാധ്യാപകനേയും മറ്റൊരു അധ്യാപികയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും, പോക്സോ നിയമവും പ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.