തെലങ്കാന: െഎ.െഎ.ടി അടിസ്ഥാന പരിശീലനത്തിന് രക്ഷിതാക്കൾ നിർബന്ധിച്ചതിനെ തുടർന്ന് പതിനൊന്നുകാരൻ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ കരിംനഗറിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കരിംനഗറിലെ സിദ്ധാർത്ഥ ഹൈസ്കൂളിൽ ഏഴാം ക്ളാസ് വിദ്യാർത്ഥിയായ ശ്രീകറാണ് ആത്മഹത്യ ചെയ്തത്.
സ്കൂൾ കെട്ടിടത്തിെൻറ രണ്ടാം നിലയിലെ ക്ളാസ് മുറിയിൽ കൂട്ടുകാരോടൊപ്പം ഇരുന്നിരുന്ന ശ്രീകർ പെട്ടന്ന് ഇടനാഴിയിലേക്ക് പോവുകയും അരമതിലിൽ കയറി താഴേക്ക് ചാടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീകറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ധർമറാമിലെ ഗൊള്ളാപല്ലി ഗ്രാമത്തിൽ താമസിക്കുന്ന ശശിധർ റെഡ്ഢി– ശാരദാ ദമ്പതികളുടെ ഏക മകനാണ് ശ്രീകർ. പഠിക്കാൻ മിടുക്കനായ ശ്രീകറിന് ഏറ്റവും മികച്ച സൗകര്യങ്ങളും പരിശീലനവും നൽകാനാണ് തങ്ങൾ ശ്രമിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
എഞ്ചിനിയറിങ് സ്വപ്നം കണ്ടിരുന്ന ശ്രീകറിന് മികച്ച അവസരം ലഭിക്കുന്നതിനാണ് െഎ.െഎ.ടി അടിസ്ഥാന പരിശീലനത്തിന് ചേരാൻ നിർബന്ധിച്ചത്. എന്നാൽ പിന്നീട് അവന് പഠനത്തിൽ പിറകോട്ടുപോയിരുന്നു. മാനസികമായ സമ്മർദ്ദങ്ങൾ അവനെ അലട്ടിയിരുന്നതായും കർഷകനായ പിതാവ് ശ്രീധർ റെഡ്ഢി പൊലീസിനെ അറിയിച്ചു.
കുട്ടിയുടെ മൃതദേഹം പോസ്മോർട്ടത്തിനുശേഷം കുടംബത്തിന് വിട്ടു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.