എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിനിടെ 12 പേർ കുഴഞ്ഞുവീണ് മരിച്ചു

റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡ് എ​ക്സൈ​സ് കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്മെ​ന്‍റി​ന്‍റെ കാ​യി​ക​ക്ഷ​മ​ത പ​രി​ശോ​ധ​ന​ക്കി​ടെ 12 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. 10 കി​ലോ​മീ​റ്റ​ർ ദൂ​രം ഓ​ട്ട​മാ​യി​രു​ന്നു കാ​യി​ക​ക്ഷ​മ​ത പ​രി​ശോ​ധ​ന​യി​ലെ ഒ​രു ഇ​നം. ക​ടു​ത്ത ചൂ​ടി​ൽ ഇ​ത്ര​യേ​റെ ദൂ​രം ഓ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ചി​ല​ർ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ളോ എ​ന​ർ​ജി ഡ്രി​ങ്കു​ക​ളോ ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്നു​വെ​ന്നും അ​താ​വാം ഓ​ട്ട​ത്തി​നി​ടെ ശ്വാ​സം​മു​ട്ട​ലി​നും ഹൃ​ദ​യ​സ്തം​ഭ​ന​ത്തി​നും കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി​നി​ന്ന​തും ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മാ​ക്കി. ആ​ഗ​സ്റ്റ് 22 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​മ്പ​ത് വ​രെ​യാ​ണ് കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ആ​ഗ​സ്റ്റ് 30 വ​രെ 12 പേ​ർ മ​രി​ച്ച​താ​യാ​ണ് വി​വ​ര​മെ​ന്ന് ഡി.​ജി.​പി അ​നു​രാ​ഗ് ഗു​പ്ത പ​റ​ഞ്ഞു.

1.27 ല​ക്ഷം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് കാ​യി​ക പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ 78,023 പേ​ർ യോ​ഗ്യ​ത നേ​ടി. സം​സ്ഥാ​ന​ത്ത് ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷ. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ, പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ ഉ​ത്ത​ര​വി​ട്ടു.

അ​തേ​സ​മ​യം, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മ​ര​ണം സ​ർ​ക്കാ​റി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ബി.​ജെ.​പി ആ​രോ​പി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സെ​പ്റ്റം​ബ​ർ 15 വ​രെ റി​ക്രൂ​ട്ട്മെ​ന്റ് നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത് ബി​ശ്വ ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, നാ​ല് പേ​ർ മാ​ത്ര​മാ​ണ് മ​രി​ച്ച​തെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ മ​​ന്ത്രി ബ​ന്ന ഗു​പ്ത പ​റ​ഞ്ഞു. കോ​വി​ഡി​നെ​ത്തു​ട​ർ​ന്നു​ള്ള ഹൃ​ദ്രോ​ഗ​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉദ്യോഗാർഥികളുടെ മരണത്തെത്തുടർന്ന് റിക്രൂട്ട്മെന്റ് മൂന്ന് ദിവസം നിർത്തിവെച്ചു.

Tags:    
News Summary - 12 Candidates Died during Jharkhand Excise Constable Recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.