ജമ്മുകശ്​മീരിൽ ഗ്രനേഡ്​ ആക്രമണത്തിൽ 12 പേർക്ക്​ പരിക്ക്​

ശ്രീനഗർ: ജമ്മുകശ്​മീരിൽ ഗ്രനേഡ്​ ആക്രമണത്തിൽ 12 സിവിലയൻമാർക്ക്​ പരിക്ക്​. പുൽവാമ ജില്ലയിലാണ്​ സൈനികർക്ക്​ നേരെയാണ്​ ആക്രമണമുണ്ടായത്​. കാകപോര ഏരിയയിലാണ്​ സംഭവം.

തീവ്രവാദികളുടെ ലക്ഷ്യം തെറ്റിയെന്നും തുടർന്ന്​ ഗ്രനേഡ്​ റോഡിൽ പൊട്ടുകയായിരുന്നുവെന്നും പൊലീസ്​ അറിയിച്ചു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചുവെന്ന്​ പൊലീസ്​ വ്യക്​തമാക്കി.

Tags:    
News Summary - 12 Injured In Grenade Attack In Jammu And Kashmir's Pulwama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.