മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് റദ്ദാക്കി സുപ്രീംകോടതി

മഹാരാഷ്ട്ര നിയമസഭയിലെ 12 ബി.ജെ.പി എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് സുപ്രീംകോടതി റദ്ദാക്കി. ബി.ജെ.പി എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്രയിലെ ശിവസേന-കോൺഗ്രസ്​ സര്‍ക്കാരിന് വിധി തിരിച്ചടിയാണ്​. 12 ബി.ജെ.പി എം.എൽ.എമാരെ നിയമസഭയിൽ നിന്നും സസ്പെൻഡ് ചെയ്തത് സുപ്രീംകോടതി റദ്ദാക്കി.

എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സഭയിൽ അപമര്യാദയായി പെരുമാറിയതിന് ഒരു വർഷത്തേയ്ക്കാണ് എം.എൽ.എമാരെ സസ്പെൻഡ് ചെയ്തത്. 2021 ജൂലൈ 5 മുതല്‍ ഒരു വര്‍ഷത്തേക്കാണ് എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്തത്. നിയമസഭാ സമ്മേളന കാലയളവിനപ്പുറം എം.എല്‍.എമാരെ സസ്പെൻഡ് ചെയ്തത് ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി വിലയിരുത്തി.

എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്ത പ്രമേയത്തെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി, ഇത് നിയമസഭയുടെ അധികാരത്തിന് അതീതമാണെന്നും പറഞ്ഞു. സഞ്ജയ് കുട്ടെ, ആശിഷ് ഷെലാർ, അഭിമന്യു പവാർ, ഗിരീഷ് മഹാജൻ, അതുൽ ഭട്ഖൽക്കർ, പരാഗ് അലവാനി, ഹരീഷ് പിമ്പാലെ, യോഗേഷ് സാഗർ, ജയ് കുമാർ റാവത്ത്, നാരായൺ കുച്ചേ, രാം സത്പുതേ, ബണ്ടി ഭംഗ്ദിയ എന്നീ എം.എല്‍.എമാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. നേരത്തെ രാജ്യസഭയിലെ പ്രതിപക്ഷ എം.പിമാരുടെ സസ്പെന്‍ഷന്‍ വിവാദമായിരുന്നു. വര്‍ഷകാല സമ്മേളനത്തിലെ ബഹളത്തിന്‍റെ പേരില്‍ ശീതകാല സമ്മേളനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം.

Tags:    
News Summary - 12 maharashtra bjp mlas suspension in 2021 for a year cancelled by supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.