ന്യൂഡൽഹി: ആധാർ നമ്പർ വഴി ഒാൺലൈനിലൂടെ പ്രതിമാസം ബുക്ക് ചെയ്യാവുന്ന റെയിൽവേ ടിക്കറ്റുകളുടെ എണ്ണം ആറിൽനിന്ന് 12 ആയി ഉയർത്തി. െഎ.ആർ.സി.ടി.സി പോർട്ടലിലൂടെയുള്ള ബുക്കിങ് പരിധി കഴിഞ്ഞ 26മുതലാണ് റെയിൽവേ ഉയർത്തിയത്. ഒാൺലൈൻ ബുക്കിങ്ങിന് ആധാർ ലിങ്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
അേതസമയം, ആധാറില്ലാെത മാസം ആറ് ടിക്കറ്റുവരെ ബുക്ക് ചെയ്യാവുന്ന സംവിധാനം തുടരും. ആറിൽ കൂടുതൽ ടിക്കറ്റിന് ബുക്ക് ചെയ്യുന്നയാളുടെയോ യാത്രക്കാരിൽ ഒരാളുടെയോ ആധാർ നമ്പർ നൽകണം. ജനറൽ ക്വാട്ടയിൽ ഒരു ടിക്കറ്റിൽ ആറ് യാത്രക്കാരെയും, തത്കാലിൽ നാലു യാത്രക്കാരെയും ബുക്കു ചെയ്യാം.
െഎ.ആർ.സി.ടി.സി പോർട്ടലിലുള്ള ആധാർ കെ.വൈ.സിയിൽ ക്ലിക്ക് ചെയ്ത് ‘മൈ പ്രൊഫൈലി’ൽ പോയി ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യാം. ഒപ്പം യാത്രചെയ്യുന്ന മറ്റൊരാളുടെയും ആധാർ നമ്പർ ‘മാസ്റ്റർ ലിസ്റ്റ്’ വിഭാഗത്തിൽ അപ്ഡേറ്റ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.