പരീക്ഷാ ഫലം; മധ്യപ്രദേശിൽ 12 കുട്ടികൾ ആത്​മഹത്യ ചെയ്​തു

ഭോപ്പാൽ: മധ്യപ്രദേശിൽ പത്ത്​, പന്ത്രണ്ട്​ ക്ലാസുകളിലെ ബോർഡ്​ പരീക്ഷാ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ  സംസ്​ഥാനത്തെ വിവിധയിടങ്ങളിൽ 12 കുട്ടികൾ ആത്​മഹത്യ ചെയ്​തു. മരിച്ചവരിൽ സഹോദരങ്ങളടക്കം ആറ്​ പെൺകുട്ടികളും ഉൾപ്പെടുന്നതായി​ പൊലീസ്​ അറിയിച്ചു. 

ഭോപ്പാൽ ജില്ല, ജബൽപൂർ, ഭിന്ദ്​, തികാംഗ, ഗ്വാളിയോർ, ബലാഗട്ട്​, ഇൻഡോർ, ഗുന, ഛതർപൂർ, സത്​ന തുടങ്ങിയ വിവിധ സ്​ഥലങ്ങളിലാണ്​ ആത്​മഹത്യ റിപ്പോർട്ട്​ ചെയ്​തത്​. 90 ശതമാനം മാർക്ക്​ ലഭിക്കാത്തതിനാലാണ്​ ഭോപ്പാലിലെ പത്താം ക്ലാസ്​ വിദ്യാർഥിയായിരുന്ന നമാൻ കേദവ് ശരീരത്തിൽ​ വിഷം കുത്തിവെച്ച്​ ആത്​മഹത്യ ചെയ്​തത്​. 74.4 ശതമാനം മാർക്ക്​ ലഭിച്ച ഇൗ കുട്ടി നിരാശയിലായിരുന്നു. 

ഛതർപൂർ ജില്ലയിലെയും ഇൻഡോറിലെയും രണ്ടു കുട്ടികൾ തൂങ്ങി മരിച്ചപ്പോൾ ഗുന ജില്ലയിൽ രണ്ട്​ കുട്ടികൾ വിഷം കുടിച്ചാണ്​ മരിച്ചത്​. ബലാഗത്​ ജില്ലയിൽ കീടനാശിനി ശരീരത്തിനുള്ളിൽ ചെന്ന്​ മരിച്ച നിലയിൽ കുട്ടികളെ കണ്ടെത്തി. ജബൽപൂരിൽ 17 വയസുകാരൻ ട്രെയിന്​​ മുമ്പിൽ ചാടി മരിക്കുകയായിരുന്നു. എന്നാൽ ഗ്വാളിയോറിൽ വിഷം കഴിച്ച്​ ആത്​മഹത്യക്ക്​ ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്​. 

Tags:    
News Summary - 12 Students Commit Suicide In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.