ഭോപാൽ: മധ്യപ്രദേശിൽ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് 12കാരന് ഗുരുതര പരിക്ക്. ഛതർപൂരിൽ വെള്ളിയാഴ്ചയാണ് സംഭവം. നാലാം ക്ലാസ് വിദ്യാർഥിയായ അഫ്സൽ ഖാനാണ് പരിക്കേറ്റത്. റോഡരികിൽ നിന്ന് ലഭിച്ച ബാറ്ററി ബാലൻ വൈദ്യുതി വയറിൽ ഘടിപ്പിക്കവേയാണ് അപകടമുണ്ടായത്.
മാലിന്യത്തിൽ നിന്നാണ് കുർറ ഗ്രാമവാസിയായ അഫ്സലിന് ബാറ്ററി ലഭിച്ചത്. ബാറ്ററി വയറുമായി ഘടിപ്പിച്ചയുടനെ പൊട്ടിത്തെറി നടന്നതായി കുട്ടിയുടെ മാതാവ് റുഖ്സാർ പറഞ്ഞു.
പൊട്ടിത്തെറിച്ച ബാറ്ററി ബാലന്‍റെ വയറ്റിൽ തുളഞ്ഞുകയറി. അപകടത്തിൽ അഫ്സലിന്റെ കരളിനും മറ്റ് ചില ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റതായും ജീവൻ നിലനിർത്താനായി പരമാവധി ശ്രമിക്കുന്നതായും ഡോക്ടർ ദേശീയ മാധ്യമത്തോട് പറഞ്ഞു. ഒരാഴ്ചക്കിടെ സമാനമായ രീതിയിൽ രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.