മുംബൈ: ജനതയെ 60 മണിക്കൂർ മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് 12 വർഷം. 2008 നവംമ്പർ 26 രാത്രി ഒമ്പതരക്ക് തുടങ്ങിയ ആക്രമണം 29ന് രാവില എട്ടിനാണ് അവസാനിച്ചത്.
നുഴഞ്ഞുകയറിയ ഒമ്പത് ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സേന അജ്മൽ കസബിനെ ജീവനോടെ പിടികൂടി. ലിയൊപോൾഡ് കഫെ, താജ്, ഒബ്റോയ് നക്ഷത്ര ഹോട്ടലുകൾ, നരിമാൻ ഹൗസ്, സി.എസ്.ടി റെയിൽവേ സ്റ്റേഷൻ, കാമ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ വെടിവെപ്പും ഗ്രനേഡ് പ്രയോഗവും നടത്തിയ ഭീകരർ 25 വിദേശികൾ ഉൾപടെ 166 പേരെയാണ് കൊലപ്പെടുത്തിയത്.
എ.ടി.എസ് മേധാവി ഹേമന്ത് കർക്കരെ, എ.സി.പി അശോക് കാംതെ, ഇൻസ്പെക്ടർ വിജയ് സലസ്കർ, എൻ.എസ്.ജി കമാൻഡോ മലയാളിയായ മേജർ ഉണ്ണികൃഷ്ണൻ എന്നിവരും ഭീകരരുടെ തോക്കിനിരയായി. സബ് ഇൻസ്പെക്ടർ തുക്കാറാം ഒബ്ലെ ജീവൻ ബലിനൽകിയാണ് കസബിനെ പിടികൂടിയത്.
വിചാരണക്ക് ഒടുവിൽ 2012ൽ കസബിനെ തൂക്കിലേറ്റി. ലശ്കറെ ത്വയ്യിബയും സാകിയുറഹ്മാൻ ലഖ്വിയുമാണ് ഭീകരാക്രമണത്തിെൻറ സൂത്രധാരരെന്നാണ് കണ്ടെത്തൽ. ആക്രമണം നടത്തിയവർക്ക് ഹിന്ദി ഭാഷ പഠിപ്പിച്ച മഹാരാഷ്ട്രയിലെ ബീഡ് സ്വദേശി അബു ജുന്താൾ എന്ന സാബിയുദ്ദീൻ അൻസാരി നിലവിൽ വിചാരണ നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.