ന്യൂഡൽഹി: സ്കൂൾ പാചക തൊഴിലാളികൾക്ക് കേരളവും തമിഴ്നാടും അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങൾ നൽകുന്നത് യു.പിയും മധ്യപ്രദേശും അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ നൽകുന്നതിന്‍റെ ആറിരട്ടി തുക. പാചക തൊഴിലാളികൾക്ക് കേരളം പ്രതിമാസം 12,000 രൂപയും തമിഴ്നാട് 4100-12,500 രൂപയും പുതുച്ചേരി 10,000 രൂപയും നൽകുമ്പോൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും യു.പിയും നൽകുന്നത് 2000 രൂപ വീതം മാത്രം.
ഉത്തരാഖണ്ഡ് 3000 രൂപയും ഗുജറാത്ത് 2500 രൂപയും മാത്രമാണ് പാചക തൊഴിലാളികൾക്ക് നൽകുന്നത്. കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനിൽ 1742 രൂപയും ഭരിച്ചുകൊണ്ടിരിക്കുന്ന കർണാടകയിൽ 3700 രൂപയും നൽകുമ്പോൾ ഝാർഖണ്ഡിൽ 2000 രൂപയും ഹിമാചൽ പ്രദേശിൽ 3500 രൂപയും മാത്രമാണ് വേതനമെന്ന് എ.എ. റഹീം എം.പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര മന്ത്രി അന്നപൂർണ്ണ ദേവി നൽകിയ മറുപടിയിൽ വ്യക്തമാക്കി.
സ്കൂൾ പാചക തൊഴിലാളികൾക്ക് നൽകുന്ന ഓണറേറിയം 1000 രൂപയായി കേന്ദ്ര സർക്കാർ നിശ്ചയിച്ചത് 2009ലാണെന്നും അതിന് ശേഷം ഇതുവരെ തുക പുതുക്കി നൽകാൻ സർക്കാർ തയാറായിട്ടില്ലെന്നും 1000 രൂപയിൽ 600 രൂപ മാത്രമാണ് കേന്ദ്രവിഹിതമെന്നും റഹീം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.