ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് ലോക്ഡൗണ്‍ മൂലം കുടുങ്ങിക്കിടന്നിരുന്ന 2361 പ്രവര്‍ത്തകരെയും ഒഴിപ്പിച്ചു. സാമൂഹിക അകലം പാലിക്കാതെ പരിപാടി സംഘടിപ്പിച്ചതിന് തബ്ലീഗ് ജമാഅത്ത് അമീര്‍ അടക്കം കേന്ദ്രം നടത്തിപ്പുകാരായ ഏഴുപേർക്കെതിരെ കേസെടുത്തു.
തബ്ലീഗ് ആസ്ഥനത്ത് വന്നു പോയ 128 പേർക്കാണ് ഇതുവരെ കോവിഡ്ബാധ സ്ഥിരീകരിച്ചത്. ഇവിടെ കഴിഞ്ഞമാസം വന്നു പോയവരുടെ പട്ടിക സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്കു പോയ വിദേശികളായ തബ്ലീഗ് പ്രവര്‍ത്തകരെ പിടികൂടി വിസ ചട്ട ലംഘനത്തിന് കേസെടുക്കണമെന്നും നിർദേശമുണ്ട്. തബ്ലീഗ് പരിപാടികള്‍ക്കായി വരുന്ന വിദേശികള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കേണ്ടെന്നും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി തുടങ്ങിയ ഒഴിപ്പിക്കല്‍ ബുധനാഴ്ചയോടെ പൂര്‍ത്തിയായി.
തബ്ലീഗ് ആസ്ഥാനത്ത് വന്നുപോയവരെ കണ്ടെത്തണമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. നിസാമുദ്ദീനിലെ ആസ്ഥാനത്തുനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രചാരണപ്രവർത്തനത്തിനു പോയ വിദേശികള്‍ക്കെതിരെ നടപടിയെടുക്കാനും കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്്.
തബ്ലീഗ് പരിപാടിയില്‍ പങ്കെടുത്ത വിദേശികള്‍ വിസ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും അതിനാല്‍ വിദേശികളായ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ നിയമ നടപടി എടുക്കണമെന്നും കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചു.
തബ്ലീഗ് ജമാഅത്ത് അമീര്‍ മൗലാന സഅദ്, സീഷാന്‍, മുഫ്തി ശഹ്സാദ്, എം.സൈഫി, യൂനുസ്, മുഹമ്മദ് സല്മാന്, മുഹമ്മദ് അശ്റഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൗലാന സഅദ് കുടുംബത്തോടൊപ്പം മാര്‍ച്ച് 28നാണ് മര്‍കസില്‍നിന്ന് 200 കി.മീറ്റര്‍ അകലെയുള്ള കാന്തഹ്ലയിലേക്ക് പോയത്. മാര്‍ച്ച് എട്ടു മുതല്‍ പത്തുവരെ നടന്ന ആഗോള സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിയവരില്‍ 10 പേര് ഇതുവര മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അവരില്‍ ആറുപേരും തെലങ്കാനയില്‍ നിന്നുള്ളവരാണ്.
തബ്ലീഗ് പ്രവര്‍ത്തനത്തിെൻറ ഭാഗമായി തെലങ്കാനയിെലത്തെിയ 10 ഇന്തോനേഷ്യക്കാര്‍ക്ക് കോവിഡ് പോസിറ്റിവാണെന്ന് മാര്‍ച്ച് 20ന് കെണ്ടത്തിയിരുന്നു. ഇതുവരെ കോവിഡ് പോസിറ്റിവായ തബ്ലീഗുകാരായ 20 വിദേശികളില്‍ 68 വയസ്സുള്ള ഫിലിപ്പീൻസുകാരന് മുംബൈയില്‍ മാര്‍ച്ച് 22ന് മരിച്ചിരുന്നു.
ഡല്‍ഹി മര്‍കസില്‍ വന്നു മടങ്ങിയവരില്‍ 57 പേര് തമിഴ്നാട്ടിലും 24 പേര് ഡല്‍ഹിയിലും 21 പേര് തെലങ്കാനയിലും 21 പേര് ആന്ധ്രപ്രദേശിലും 10 പേര് അന്തമാനിലും അഞ്ചുപേര്‍ അസമിലും രണ്ടുപേര്‍ വീതം പുതുച്ചേരിയിലും ജമ്മു-കശ്മീരിലും കോവിഡ് ബാധയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട.്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.