1.28 കോടിയുടെ കള്ളനോട്ട് പിടികൂടി

ബംഗളൂരു: തമിഴ്‌നാട്ടിൽ അച്ചടിച്ച് ബംഗളൂരുവിൽ വിതരണത്തിനായി കൊണ്ടുവന്ന 1,28,69,000 രൂപയുടെ കള്ളനോട്ട് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. മൂന്നുപേരെ അറസ്റ്റ്ചെയ്തു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തമിഴ്‌നാട് സ്വദേശികളാണെന്നാണ് സൂചന.

തമിഴ്‌നാട്ടിൽനിന്ന് ബംഗളൂരുവിലേക്കുള്ള ബസിലാണ് കള്ളനോട്ട് എത്തിച്ചത്. പണം ആവശ്യമുള്ളവർക്ക് വായ്പയായി നൽകി കള്ളനോട്ടുകൾ ഇവർ വിതരണം ചെയ്തുവന്നിരുന്നു. വായ്പക്കരാർ ഒപ്പിട്ടാണ് പണം നൽകിവന്നത്. തിരിച്ചടവിൽ ഇവർ യഥാർഥ കറൻസി നോട്ടുകൾ സ്വന്തമാക്കുന്നതായിരുന്നു രീതി.

2000 രൂപയുടെ 6203 നോട്ടുകളും 500 രൂപയുടെ 174 നോട്ടുകളുമാണ് പിടികൂടിയത്. കള്ളനോട്ട് അച്ചടിക്കാനുപയോഗിച്ച പ്രിന്‍റർ, ഹാർഡ് ഡിസ്ക്, മറ്റുപകരണങ്ങൾ, മൊബൈൽ ഫോൺ എന്നിവയും പിടികൂടി.

Tags:    
News Summary - 1.28 crore worth of counterfeit notes seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.