തിരുവനന്തപുരം: 13-17 വരെ സീറ്റിൽ യു.ഡി.എഫിന് വിജയം നേടാനാവുമെന്ന പ്രതീക്ഷയിൽ കോൺഗ ്രസ് നേതൃത്വം. ഉയർന്ന പോളിങ് ശതമാനത്തിൽ വിജയം 17-19 സീറ്റ് വരെ എത്തിയേക്കാമെന്ന നിഗ മനത്തിലാണ് നേതാക്കൾ. എട്ട് മുതൽ 12 വരെ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വിജയം കൈവരിക്കുമെ ന്ന വിശ്വാസമാണ് സി.പി.എം നേതാക്കൾക്ക്. ദേശീയ പ്രസിഡൻറ് പ്രവചിച്ച അഞ്ച് സീറ്റിൽനി ന്ന് പിറകോട്ടുപോയി, നാലിൽ മാജിക് കാണിക്കുമെന്ന അവകാശവാദമാണ് ബി.ജെ.പിക്ക്. എന്ന ാൽ കണക്കുകൂട്ടലും പ്രവർത്തനവും അടിത്തട്ടിലെ തന്ത്രവും പിഴച്ചുവെന്ന വിലയിരുത്തല ും അവർക്കിടയിൽ തന്നെയുണ്ട്.
മൂന്ന് ലക്ഷത്തിെൻറ ഭൂരിപക്ഷമാണ് വയനാട്ടിൽ യു.ഡ ി.എഫ് പ്രതീക്ഷ. കോൺഗ്രസ് നേതൃത്വത്തിെൻറ വിലയിരുത്തലിൽ പാലക്കാട്, ആറ്റിങ്ങൽ, ആല ത്തൂർ, കാസർകോട് മണ്ഡലങ്ങളാണ് എൽ.ഡി.എഫിൽനിന്ന് കടുത്ത വെല്ലുവിളി നേരിട്ടത്. പാലക്കാട്ട് കോൺഗ്രസിലെ സംഘടന ദൗർബല്യം സമ്മതിക്കുന്നു. സ്ഥാനാർഥിത്വത്തിെൻറ മികവ് ആറ്റിങ്ങലിൽ ദൃശ്യമായി. കൊലപാതക രാഷ്ട്രീയം വോട്ടായി മാറിയാൽ കാസർകോട്ട് അട്ടിമറി നടക്കും.
ആലത്തൂരും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. ഹിന്ദുത്വ രാഷ്ട്രീയം ബി.ജെ.പിക്ക് അനുകൂലമായിട്ടില്ല. എൻ.എസ്.എസ് വോട്ടിെൻറ ഏകപക്ഷീയ സമാഹരണവും തിരുവനന്തപുരത്തും പത്തനംതിട്ടയിലും അനുകൂലമായി വന്നിട്ടില്ല. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. ശശി തരൂരും ആേൻറാ ആൻറണിയും വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. തൃശൂരും ചാലക്കുടിയും കണ്ണൂരും തിരിച്ചുപിടിക്കും. വടകരയിൽ മുരളീധരെൻറ വിജയം സുനിശ്ചിതം. കൊല്ലത്തും കോഴിക്കോടും കള്ള പ്രചാരണങ്ങളെ മറികടക്കും.
കാസർകോട്, കണ്ണൂർ, ആലത്തൂർ, പാലക്കാട്, ആറ്റിങ്ങൽ, തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലാണ് എൽ.ഡി.എഫിന് പ്രതീക്ഷ. കൊല്ലവും വടകരയും കോഴിക്കോടും പത്തനംതിട്ടയും ആലപ്പുഴയും തിരുവനന്തപുരവും പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.
ഇടതിെൻറ രാഷ്ട്രീയ വോട്ടുകൾ പൂർണമായി വീണുവെന്നാണ് വിലയിരുത്തൽ. വോട്ട് ശതമാനത്തിലെ വർധനവിെൻറ അടിസ്ഥാനത്തിലുള്ള അവകാശവാദം തള്ളുന്നു. മോദി സർക്കാറിെൻറ ജനവിരുദ്ധനയത്തിനും അക്രമോൽസുക ഹിന്ദുത്വത്തിനും എതിരായും സംസ്ഥാന സർക്കാറിെൻറ ജനോപകാരനയത്തിന് അനുകൂലവുമായ വിധിയെഴുത്താണെന്നാണ് പ്രതീക്ഷ.
ന്യൂനപക്ഷമേഖലയിൽ മാത്രമല്ല ഭൂരിപക്ഷ സമുദായ മേഖലയിലും വോട്ടിങ് ശക്തിപ്പെട്ടത് ഇതിെൻറ പ്രതിഫലനമാണ്. മതനിരപേക്ഷ വിഭാഗത്തിൽനിന്നും കൂടുതൽ വോട്ടിങ് ഉണ്ടായി. അത് ഒരുകക്ഷിക്ക് എന്ന നിലയല്ല, നിലപാടുകളുടെ അടിസ്ഥാനത്തിലാണ് വോട്ടർമാർ തീരുമാനിക്കുകയെന്ന് എൽ.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം, പത്തനംതിട്ട കൂടാതെ തൃശൂരും പാലക്കാടും ഉയർത്തിയാണ് ബി.ജെ.പിയുടെ അവകാശവാദം. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈന്ദവ ഏകീകരണം ഉണ്ടായപ്പോൾ ന്യൂനപക്ഷ മേഖലയിലെ വോട്ടിങ് കേന്ദ്രീകരണം യു.ഡി.എഫിനും എൽ.ഡി.എഫിനുമായി വിഭജിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. പക്ഷേ തിരുവനന്തപുരത്തെ സ്ഥാനാർഥിയുടെ തീവ്ര ഹിന്ദുത്വ നിലപാട് സമൂഹത്തിെൻറ എല്ലാ മേഖലയിലേക്കും കടന്നുചെല്ലാൻ തടസ്സമായെന്ന മുറുമുറുപ്പ് ബി.ജെ.പിയിലുണ്ട്.
പ്രചാരണത്തിെൻറ മുഴുവൻ നിയന്ത്രണവും ആർ.എസ്.എസ് കൈയടക്കിയത് പ്രവർത്തകരെ മനസ്സ്കൊണ്ട് ബൂത്ത് തലത്തിൽനിന്ന് അകറ്റിയോന്ന സംശയവുമുണ്ട്. പത്തനംതിട്ടയിൽ പോരാട്ടം നടത്താൻ സാധിെച്ചങ്കിലും ശബരിമല മാത്രം ഉൗന്നിയത് സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കിയെന്നാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.