ഹൈദരാബാദ്: തെലങ്കാനയിൽ 135 വർഷം പഴക്കമുള്ള ജയിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാക്കും. വാറങ്കൽ സെൻട്രൽ ജയിലിൽ ഒരു വർഷത്തിനുള്ളിൽ ആശുപത്രി നിർമിക്കാനാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞമാസം ജയിൽ സന്ദർശിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ജയിൽ ആശുപത്രിയാക്കിമാറ്റാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച മന്ത്രിസഭ അംഗീകാരം നൽകി.
966ഓളം തടവുകാരാണ് ജയിലിൽ കഴിയുന്നത്. ആദ്യഘട്ടത്തിൽ 119 തടവുകാരെ മറ്റൊരു ജയിലിലേക്ക് മാറ്റി. സുരക്ഷപ്രശ്നം പരിഗണിച്ച് ഘട്ടം ഘട്ടമായാണ് തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റുന്നത്. വെള്ള വസ്ത്രമണിഞ്ഞ തടവുകാർ തങ്ങളുടെയും കിടക്കയും തുണിയും ബക്കറ്റും മറ്റു വസ്തുക്കളുമായി പൊലീസ് സുരക്ഷയിൽ ജയിലിന് പുറത്ത് വാഹനത്തിനായി കാത്തിരിക്കുന്ന ചിത്രങ്ങൾ വൻതോതിൽ പ്രചരിച്ചു.
ആദ്യഘട്ടത്തിൽ 39 അടക്കം 119 തടവുകാരെയാണ് മറ്റു ജയിലുകളിലേക്ക് മാറ്റിയത്. മൂന്നുമണിക്കൂർ യാത്രക്കുശേഷം തടവുകാരെ ഹൈദരബാദിലെ ചെർലാപള്ളി ജയിലിെലത്തിച്ചു. സ്ത്രീകളെ വനിത ജയിലിേലക്കും മാറ്റി.
രാഷ്ട്രീയ തടവുകാർ ഉൾപ്പെടെയുള്ള 966 തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റും. ഒരു മാസത്തിനുള്ളിലാണ് ഒഴിപ്പിക്കൽ. 69 ഏക്കറിലാണ് ജയിൽ സ്ഥിതിചെയ്യുന്നത്. തടവുകാരെ മറ്റിടങ്ങളിലേക്ക് മാറ്റുന്നത് വൻ വെല്ലുവിളിയാണെന്ന് തെലങ്കാന ജയിൽ ഡി.ജി രാജീവ് ത്രിവേദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.