കടലൂർ: പുതുതായി റിക്രൂട്ട് ചെയ്ത 10 വനിതാ കോൺസ്റ്റബിൾമാർ ഉൾപ്പെടെ തമിഴ്നാട്ടിലെ കടലൂരിൽ 14 പൊലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കടലൂർ ജില്ലയിലെ പൊലീസ് ട്രെയിനിങ് സ്കൂളിൽ (പി.ടി.എസ്) കഴിയുന്നവർക്കാണ് രോഗം കണ്ടെത്തിയത്.
സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് ജീവനക്കാർക്കും 10 ഗ്രേഡ്-2 പൊലീസുകാർക്കുമാണ് രോഗം ബാധിച്ചത്. ഇവരെ ചിദംബരത്തെ രാജ മുത്തയ്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ (ആർ.എം.എംസി.എച്ച്) ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
മറ്റ് ജില്ലകളിൽ പുതുതായി റിക്രൂട്ട്മെൻറ് ചെയ്ത ചിലർക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. തുടർന്നാണ് അടുത്തിടെ ചേർന്ന എല്ലാ വനിതാ ട്രെയിനികൾക്കും പരിശോധന നടത്തിയത്. 133 വനിതാ പൊലീസുകാരാണ് കടലൂർ പി.ടി.എസിൽ പരിശീലനം നടത്തുന്നത്. ഇവരെ പോലീസ് ബാരക്കുകളിൽ നിരീക്ഷണത്തിലാക്കിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.