ലക്നോ: ഉത്തർപ്രദേശിൽ 14കാരിയായ മകൾ മാതാവിനെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശ് ലക്നോയിലെ ഗൗതംപള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം സ്വന്തം കൈത്തണ്ട ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് ആത്മഹത്യ ചെയ്യാൻ പെൺകുട്ടി ശ്രമിച്ചതായി ലക്നോ പൊലീസ് കമീഷണർ സുജീത് പാണ്ഡെ പറഞ്ഞു. മാനസിക വിഭ്രാന്തി കാണിച്ച പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിക്ക് റൈഫിൾ ഉപയോഗിക്കാൻ പരിശീലനം ലഭിച്ചിട്ടുണ്ട്. 0.22 റൈഫിൾ ആണ് കൊലപാതകത്തിന് ഉപയോഗിച്ചത്. മൂന്നു വെടിയുണ്ടകളിൽ രണ്ടെണ്ണം ഏറ്റാണ് മാതാവും സഹോദരനും മരിച്ചതെന്നും ഒരെണ്ണം കണ്ണാടിയിൽ പതിഞ്ഞതായും പൊലീസ് പറഞ്ഞു.
ശുചിമുറിയുടെ ഗ്ലാസിൽ 'യോഗ്യതയില്ലാത്ത മനുഷ്യർ' എന്ന് പെൺകുട്ടി എഴുതി വെച്ചിട്ടുണ്ട്. കൊലപാതകം നടത്തിയ പെൺകുട്ടി വിവരം ബന്ധുക്കളെയും വീട്ടിലെ ജോലിക്കാരെയും അറിയിക്കുകയായിരുന്നു.
റെയിൽവേ മന്ത്രാലയത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍റെ കുടുംബം ലക്നോവിൽ സ്ഥിരതാമസമായിരുന്നു. സംഭവം നടക്കുമ്പോൾ റെയിൽവേ ട്രാഫിക് സർവീസ് ഉദ്യോഗസ്ഥനായ പിതാവ് ഡൽഹിയിലെ ജോലി സ്ഥലത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.