ചെന്നൈ: കോവിഡ് തമിഴ്നാട്ടിൽ അനാഥമാക്കിയത് 1400 കുട്ടികളെയെന്ന് പഠനം.രക്ഷിതാക്കളെ പൂർണമായും നഷ്ടമായവരും, രക്ഷിതാക്കളിൽ ഒരാളെയെങ്കിലും നഷ്ടപ്പെട്ടവരുമുൾപ്പടെ കോവിഡ് അനാഥമാക്കിയ കുട്ടികളുടെ കണക്കുകൾ പുറത്ത് വിട്ടത് ചൈൽഡ് പ്രൊട്ടക്ഷൻ അധികൃതരാണ്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. എന്നാൽ അൻപതോളം രക്ഷിതാക്കൾ കോവിഡ് നെഗറ്റീവായ തൊട്ടടുത്ത ദിവസമാണ് മരണപ്പെട്ടത്. ഈ കാരണം പറഞ്ഞ് കോവിഡ് ധനസഹായ പരിധിയിൽ നിന്ന് ഇവരുടെ കുട്ടികളെ അധികൃതർ ഒഴിവാക്കിയിരിക്കുകയാണ്.
2020 എപ്രിൽ 1 നും 2021 ജൂൺ അഞ്ചിനുമിടയിൽ രാജ്യത്ത് 30000 കുട്ടികൾ അനാഥമാക്കപ്പെട്ടതായി നാഷണൽ കമീഷൻ ഓഫ് പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ.സി.പി.സി.ആർ) പറയുന്നു.
തമിഴ്നാടിൽ മാത്രം 802 കുട്ടികൾ കുട്ടികൾ ഇത്തരത്തിൽ അനാഥമായെന്നും അവരുടെ കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.