ന്യൂഡൽഹി: മണിപ്പൂരിൽ വംശീയ സംഘർഷം മൂലം 14,763 സ്കൂൾ വിദ്യാർഥികൾക്ക് നാടുവിടേണ്ടി വന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിൽ 93 ശതമാനം പേരും മറ്റു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവി രാജ്യസഭയിൽ ചോദ്യത്തിനുത്തരമായി പറഞ്ഞു.
നാടുവിടേണ്ടി വന്ന വിദ്യാർഥികളുടെ പഠനം ഉറപ്പാക്കാൻ ഓരോ അഭയാർഥി ക്യാമ്പുകളിലും നോഡൽ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.