15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ബൈക്കിലെത്തിയ സംഘം അമ്മയുടെ മടിയിൽ നിന്നും തട്ടിയെടുത്തു

ലഖ്നോ: ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ബൈക്കിലെത്തിയ സംഘം അമ്മയുടെ മടിയിൽ നിന്നും തട്ടിയെടുത്തു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.

മഞ്ച ഗ്രാമത്തിൽ താമസിക്കുന്ന സുനിത എന്ന സ്ത്രീയുടെ മടിയിൽ നിന്നാണ് പ്രതികൾ കുഞഅഞിനെ തട്ടിയെടുത്തത്. 15 ദിവസം പ്രായമായ മകൾക്ക് മരുന്ന് വാങ്ങാനായി ഭർതൃപിതാവിനോടൊപ്പം ആശുപത്രിയിൽ പോയി തിരിച്ച് വരുന്നതിനിടെയായിരുന്നു ബൈക്കിലെത്തിയ രണ്ടം​ഗ സംഘം കുഞ്ഞിനെ തട്ടിയെടുത്തത് കടന്നത്.

സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ അഞ്ച് ടീമുകളെ നിയോ​ഗിച്ചതായി ജലാലാബാദ് പൊലീസ് അറിയിച്ചു. അയൽ ജില്ലകളിലേക്കും അയല്ഡ സംസ്ഥാനങ്ങളിലേക്കും വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - 15 day old girl child kidnapped from mother's lap in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.