അസമിലെ പ്രളയം: 15 ലക്ഷം പേരെ ബാധിച്ചു; ഏഴ്​ മരണം

ഗുവാഹത്തി: അസമിൽ പ്രളയം കൂടുതൽ ശക്​തമാകുന്നു. 25 ജില്ലകളിലും പ്രളയം ബാധിച്ചതോടെ ഏകദേശം 15 ലക്ഷം പേർ ദുരിതത്തില ായി​. പ്രളയത്തെ തുടർന്ന്​ ഏഴ്​ പേർക്ക്​ ജീവൻ നഷ്​ടമായിട്ടുണ്ട്​. ബാർപേട്ട ജില്ലയിലാണ്​ പ്രളയം കൂടുതൽ നാശം വിതച്ചത്​.

അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനം അസമിനെ ആശങ്കയിലാക്കുന്നുണ്ട്​. 68 ദുരിതാശ്വാസ ക്യാമ്പുകൾ സർക്കാർ തുറന്നു​. ഏകദേശം 20,000 പേരാണ്​ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്​.

അസമിലെ 10 നദികൾ കരകവിഞ്ഞ്​ ഒഴുകുകയാണ്​. കാസിരംഗ നാഷണൽ പാർക്കിലെ 70 ശതമാനവും വെള്ളത്തിനടിയിലായി. ഏകദേശം 27,000 ഹെക്​ടർ കൃഷിഭൂമിയും നശിച്ചു.

Tags:    
News Summary - 15 Lakh Affected By Assam Floods, At Least 7 Dead-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.