പീഡിപ്പിക്കപ്പെട്ട ബധിരക്ക്​ 15 ലക്ഷം നഷ്​ടപരിഹാരം

ന്യൂ​ഡ​ൽ​ഹി: ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗ​ത്തി​നൊ​ടു​വി​ൽ ഗ​ർ​ഭി​ണി​യാ​വു​ക​യും പെ​ൺ​കു​ഞ്ഞി​നെ പ്ര​സ​വി​ക്കു​ക​യും ചെ​യ്​​ത ബ​ധി​ര-​മൂ​ക യു​വ​തി​ക്ക്​ 15 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി. 
ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള 80 ശ​ത​മാ​നം വി​ക​ലാം​ഗ​യാ​യ യു​വ​തി​യാ​ണ്​ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. ഇ​ര​ക്ക്​ ഒ​റ്റ​ത്ത​വ​ണ​യാ​യി​ത്ത​ന്നെ തു​ക ന​ൽ​ക​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്.  ഇ​ര​യു​ടെ ജീ​വി​ത കാ​ല​യ​ള​വി​ൽ ഉ​ട​നീ​ളം സം​സ്​​ഥാ​ന സ​ർ​ക്കാ​ർ മാ​സം​തോ​റും ത​വ​ണ​ക​ളാ​യി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന ഹി​മാ​ച​ൽ​പ്ര​ദേ​ശ്​ ഹൈ​കോ​ട​തി വി​ധി പ​രി​ഷ്​​ക​രി​ച്ചാ​ണ്​ സു​പ്രീം​കോ​ട​തി​ ഉ​ത്ത​ര​വ്. 

ഇൗ ​തു​ക​യും പ​ലി​ശ​യും  സ്​​ഥി​ര നി​ക്ഷേ​പ​മാ​യി ഏ​തെ​ങ്കി​ലും ​ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ യു​വ​തി​യു​ടെ പേ​രി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ​ ​െച​ല​മേ​ശ്വ​ർ, സ​ഞ്​​ജ​യ്​ കൃ​ഷ്​​ണ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​തി​ൽ നി​ന്നും എ​ല്ലാ മാ​സ​വും തു​ക പി​ൻ​വ​ലി​ക്കാ​മെ​ന്നും അ​ത്​ ഇ​ര​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. 

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ത​വ​ണ​ക​ളാ​യി ല​ഭ്യ​മാ​ക്കാ​ൻ നി​യ​മ​മി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 
ഇൗ ​ക്രൂ​ര​ത ​പ്ര​വ​ർ​ത്തി​ച്ച വി​ക്കി എ​ന്ന ര​ജ​നീ​ഷി​ന്​ 2015 ജൂ​ൺ 26ന്​ ​ഹി​മാ​ച​ലി​ലെ ഹാ​മി​ർ​പു​ർ സെ​ഷ​ൻ​സ്​ കോ​ട​തി 20,000രൂ​പ പി​ഴ​ക്കും പ​ത്തു​ വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ശി​ക്ഷി​ച്ചി​രു​ന്നു. 2016 ൽ ​ഇ​യാ​ൾ ന​ൽ​കി​യ അ​പ്പീ​ലും​ ഹൈ​കോ​ട​തി ത​ള്ളി.

Tags:    
News Summary - 15 lakh compensation for rape victim - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.