ജനാർദന റെഡ്ഡിക്കെതിരെ അന്വേഷണം, റെയ്ഡ്

ബെംഗളൂരു: കർണാടക മുൻ മന്ത്രിയും ഖനി വ്യവസായിയുമായ ജനാർദന റെഡ്ഡിക്കെതിരെ അന്വേഷണം. 500 കോടിയോളം രൂപ ചെലവഴിച്ചുള്ല മകളുടെ വിവാഹം കഴിഞ്ഞ് അഞ്ച് ദിവസം മാത്രം പിന്നിടവേയാണ് ആദായനികുതി വകുപ്പ് അന്വേഷണവുമായി രംഗത്തെത്തിയത്. റെഡ്ഡിയുടെ ബെല്ലാരിയിലെ ഖനി കമ്പനിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പതിനഞ്ച് ചോദ്യങ്ങളടങ്ങിയ മൂന്ന് പേജ് നോട്ടീസ് ആദായനികുതി വകുപ്പ് അധികൃതർ നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചക്കകം നോട്ടീസിന് മറുപടി നൽകിയിരിക്കണം. കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ജനാർദന റെഡ്ഡിക്കെതിരെ വിവരാവകാശപ്രവർത്തകനും മുതിർന്ന അഭിഭാഷകനുമായ ടി.നരസിംഹമൂർത്തി സമർപിച്ച പരാതിന്മേലാണ് നികുതി വകുപ്പിൻെറ നടപടി.

അനധികൃത ഖനന കേസിൽ 2011ൽ അറസ്റ്റിലായ റെഡ്ഡി മൂന്നര വർഷത്തെ ജയിൽവാസത്തിനു ശേഷം സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് 2015 ജനുവരിയിലാണ് പുറത്തിറങ്ങിയത്. നോട്ട് നിരോധനത്തെ തുടർന്ന് രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിൽ കർണാടകയിലെ ബി.ജെ.പി നേതാവ് മകളുടെ അത്യാഡംബര വിവാഹം നടത്തിയതിനെതിരെ കടുത്ത വിമർശമുയർന്നിരുന്നു.

Tags:    
News Summary - 15 Questions Tax Officials Want Answered On Janardhan Reddy's Giant Wedding Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.