ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിെൻറ ഭാഗമായി ബുധനാഴ്ച നടക്കുന്ന ഭൂമി പൂജ ചടങ്ങിലേക്ക് 150 പേർക്ക് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്്, മഹന്ദ് നൃത്യ ഗോപാൽദാസ് എന്നിവരും വേദിയിലുണ്ടാവും. ഇക്ബാൽ അൻസാരി മാത്രമാണ് ചടങ്ങിന് ക്ഷണിക്കപ്പെട്ട ഏക മുസ്ലിം പ്രതിനിധി. തവിട്ട്നിറമുള്ള ക്ഷണക്കത്തിനൊപ്പം രാമ ലല്ലയുടെ ചിത്രവും അയക്കുന്നുണ്ട്.
ബി.ജെ.പിക്കായി രാമക്ഷേത്ര കാമ്പയിൻ നടത്തിയ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ചടങ്ങിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഉമ ഭാരതി ആവശ്യപ്പെട്ടിട്ടുണ്ട്.
രാമക്ഷേത്ര നിർമാണത്തിെൻറ പ്രതീകാത്മ തുടക്കം എന്ന രീതിയിൽ പ്രധാനമന്ത്രി 40 കിലോ ഭാരമുള്ള വെള്ളിക്കല്ല് സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.