ഗോരഖ്പൂർ മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറിനിടെ 16 കുട്ടികൾ മരിച്ചു

ലക്നോ‍: ഉത്തർപ്രദേശിലെ ഗോരഖ്പൂർ ബി.ആർ.ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും ശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികളാണ് മരിച്ചത്. ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.

നവജാത ശിശുക്കളുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച 10 കുഞ്ഞുങ്ങളും കുട്ടികളുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികളുമാണ് മരിച്ചത്. കുട്ടികളുടെ മരണത്തിന് കാരണം ഓക്‌സിജന്‍ ലഭിക്കാത്തതോ ചികിത്സ ലഭിക്കാത്തതോ അല്ലെന്ന് മെഡിക്കൽ കോളജ് അധികൃതര്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചതെന്നും അധികൃതർ പറഞ്ഞു. 

കഴിഞ്ഞ ആഗസ്റ്റില്‍ ബി.ആർ.ഡി മെഡിക്കല്‍ കോളജിൽ ഒാക്‌സിജന്‍ വിതരണം നിലച്ചതിനെ തുടർന്ന് ഒരാഴ്ചക്കിടെ 63 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കൂടാതെ ഫറൂഖാബാദിലെ സർക്കാർ ആശുപത്രിയിലും സമാന കാരണത്താൽ 49 കുട്ടികൾ മരിച്ചിട്ടുണ്ട്. 
 

Tags:    
News Summary - 16 Children Die At Gorakhpur's BRD Medical College -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.