ന്യൂഡൽഹി: ഡൽഹിയിലെ ജഫ്രാബാദിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ സഹോദരന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
തുണിക്കടയിൽ നിന്നും തിരിച്ചിറങ്ങിയതിന് പിന്നാലെ ഒരു സംഘം ആക്രമികൾ അടുത്തെത്തുകയും തങ്ങളെ ആക്രമിക്കുകയും പിന്നാലെ വെടിവെക്കുകയുമായിരുന്നുവെന്ന് കുട്ടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. ആക്രമിക്കപ്പെട്ടവർക്കും പ്രതികൾക്കും പരസ്പരം ബന്ധമുണ്ടെന്നും അവർ ഒരേ പ്രദേശത്ത് താമസിക്കുന്നവരാണെന്നും പൊലീസ് പറയുന്നു. പ്രതികൾ കുട്ടിയും പരാതിക്കാരനെയും ഇവരുടെ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നും ഇത് എതിർത്തതിന് പിന്നാലെ സംഘം വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ജി.ടി.ബി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കുട്ടി മരണപ്പെടുന്നത്. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.