കൊൽക്കത്ത: അസുഖബാധിതനായി ശസ്ത്രക്രിയക്ക് വിധേയനായ നാലു വയസുകാരനെ കാണാൻ 1600 കി.മി സൈക്കിൾ ചവിട്ടിയെത്തി പിതാവ്. ചെന്നൈയിൽ നിർമാണ തൊഴിലാളിയായ ബപൻ ഭട്ടാചാര്യ(30) ആണ് മെനിഞ്ജൈറ്റിസ് മൂലം ശസ്ത്രക്രിയക്ക് വിധേയനാക്കിയ മകനെ കാണാനുള്ള അടങ്ങാത്ത ആഗ്രഹത്താൽ സുഹൃത്തിെൻറ സൈക്കിൾ വായ്പ വാങ്ങി ചെന്നൈയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഹാൽദിയയിലുള്ള ചൗൾഖോലയിലേക്ക് യാത്ര തിരിച്ചത്. പത്ത് ദിവസത്തിൽ താഴെ സമയം കൊണ്ടാണ് ബിപിൻ ഭട്ടാചാര്യ ഹാൽദിയയിലെത്തിയത്.
‘‘എെൻറ മകന് ഏപ്രിൽ 22ഓടെ വീണ്ടും മെനിജഞ്ജൈറ്റിസ് പിടിെപട്ടു. ഞാൻ ഭർത്താവുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് ഞാനും അമ്മയും ചേർന്ന് മകനെയും കൊണ്ട് കൊൽക്കത്തയിലേക്ക് തിരിച്ചു. അതുകൊണ്ടാണ് എെൻറ ഭർത്താവ് സൈക്കിളിൽ യാത്ര തിരിച്ചത്.’’ -ബിപിൻ ഭട്ടാചാര്യയുടെ ഭാര്യ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഭട്ടാചാര്യ ചൗൾഖോലയിലെ ഭാര്യ വീട്ടിലെത്തുന്നത്. തുടർന്ന് കോവിഡ് പരിശോധനക്ക് വിധേയനായ ശേഷം ഹാൽദിയയിൽ നിർബന്ധിത ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഇത്രയധികം കഷ്ടപ്പാട് സഹിച്ച് എത്തിയിട്ടും തനിക്കരികിലേക്ക് ഭർത്താവിന് വരാൻ സാധിക്കാത്തതിൽ കണ്ണീരണിയുകയാണ് ഭട്ടാചാര്യയുടെ ഭാര്യ ഷഹാന.
‘‘അദ്ദേഹത്തിെൻറ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ അദ്ദേഹത്തെ ഇവിടെ സുരക്ഷിതമായെത്തിക്കണം. എെൻറ മകന് മറ്റൊരു ശസ്ത്രക്രിയ കൂടി ആവശ്യമായുണ്ട്. പക്ഷെ ശസ്ത്രക്രിയക്കുള്ള അനസ്തെറ്റിസ്റ്റുകളുടെ ക്ഷാമമുണ്ട്.’’ -ഷഹാന പറഞ്ഞു.
ഭക്ഷണത്തിെൻറയോ പാർപ്പിടത്തിെൻറയോ കാര്യത്തിൽ ഒരുറപ്പുമില്ലാതെ ഒരു ദിവസം160 കി.മി സൈക്കിൾ ചവിട്ടുകയെന്നത് മനക്കരുത്തുകൊണ്ട്മാത്രം സാധിച്ച കാര്യമാണെന്ന് ഭട്ടാചാര്യ പറഞ്ഞു.
‘‘പല രാത്രികളിലും ഞാൻ പാതയോരത്തെ ഭക്ഷണശാലക്ക് മുമ്പിലോ ക്ഷേത്രത്തിനു മുമ്പിലോ ഒക്കെയായിരുന്നു. ഭാഗ്യത്തിന് ചില പൊലീസുകാർ എെൻറ പ്രയത്നത്തെക്കുറിച്ചറിഞ്ഞും ശസ്ത്രക്രിയ കഴിഞ്ഞ മകെൻറ ചിത്രം കണ്ടും എനിക്ക് ഭക്ഷണം തന്നു.’’ -ഭട്ടാചാര്യ പറഞ്ഞു.
ബിപിൻ ഭട്ടാചാര്യയുടെ സാഹചര്യത്തെ കുറിച്ച് അറിയാമെന്നും പരിശോധന ഫലം എത്തിയാലുടൻ അദ്ദേഹത്തെ കാണുമെന്നും ഈസ്റ്റ് മിഡ്നാപൂർ ജില്ല പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെങ്കിൽ ഭട്ടാചാര്യയെ മകെൻറയും ഭാര്യയുടേയും അരികിലെത്താൻ സഹായിക്കുമെന്ന് ഹാൽദിയ സബ് ഡിവിഷനൽ പൊലീസ് ഓഫീസർ തൻമയ് മുഖർജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.