മുംബൈ: മുംബൈ അന്ദേരിയിൽ ഡാൻസ് ബാറിൽ നടത്തിയ റെയ്ഡിൽ 17 സ്ത്രീകളെ രക്ഷപ്പെടുത്തി. ഡാൻസ് ബാറിലെ മേക്കപ്പ് റൂമുമായി ബന്ധിപ്പിച്ചിരുന്ന രഹസ്യ ബേസ്മെന്റിനുള്ളിൽനിന്നാണ് സ്ത്രീകെള കണ്ടെത്തിയത്. ബേസ്മെന്റിന് പുറത്ത് നൂതന ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചിരുന്നു. റെയ്ഡ് നടക്കുന്ന വിവരം ഇൗ ഉപകരണത്തിലൂടെ അറിഞ്ഞതോടെ ജീവനക്കാർ സ്ത്രീകളെ ഒളിപ്പിക്കുകയായിരുന്നു.
ബാറിലെത്തുന്നവർക്ക് മുന്നിൽ സ്ത്രീകളെ നൃത്തംചെയ്യാൻ നിർബന്ധിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് അേന്ദരിയിലെ ദീപ ബാറിൽ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. എന്നാൽ, റെയ്ഡ് നടക്കുന്ന വിവരം മുൻകൂട്ടി അറിഞ്ഞതോടെ ഇവർ സ്ത്രീകളെ മാറ്റുകയായിരുന്നു. ബാർ മാനേജറെയും കാഷ്യറെയും വെയ്റ്ററെയും ചോദ്യം ചെയ്തെങ്കിലും ഇതുമായി ബന്ധെപ്പട്ട സൂചനകളൊന്നും അവർ പൊലീസിന് നൽകാൻ തയാറായിരുന്നില്ല.
എന്നാൽ മേക്ക്അപ് മുറിയിൽ സൂക്ഷിച്ചിരുന്ന വലിയ കണ്ണാടിയിൽ പൊലീസിന് സംശയം തോന്നുകയായിരുന്നു. കണ്ണാടി അവിടെനിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും െപാലീസിന് അത് സാധിച്ചില്ല. തുടർന്ന് ചുറ്റിക ഉപയോഗിച്ച് കണ്ണാടി പൊളിക്കുകയും രഹസ്യ അറ കണ്ടെത്തുകയുമായിരുന്നു. എ.സി, കിടക്ക തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതായിരുന്നു രഹസ്യ അറ. സംഭവത്തിൽ ബാറിനെതിരെയും ജീവനക്കാർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.