ലഖ്നോ: സ്കൂട്ടറിൽ പോകുന്നതിനിടെ തെരുവുകാള ഇടിച്ച് യു.പിയിലെ കാൺപൂരിൽ ബജ്രംഗ് ദൾ പ്രാദേശിക നേതാവ് മരിച്ചു. പ്രകാർ ശുക്ല എന്ന 17കാരനാണ് മരിച്ചത്. സമൂഹമാധ്യമങ്ങളിൽ ബജ്രംഗ് ദളിന്‍റെ സജീവ പ്രചാരകനായിരുന്നു പ്രകാർ ശുക്ല. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
പാങ്കി പൊലീസ് സ്റ്റേഷൻ മേഖലയിലായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് പാർക്കിൽ പോയതായിരുന്നു പ്രകാർ ശുക്ല. ഇവിടെ രണ്ട് തെരുവുകാളകൾ തമ്മിൽ ഇടികൂടുന്നുണ്ടായിരുന്നു. ഇതിനിടെ റോഡിലേക്ക് ഓടിയിറങ്ങിയ ഒരു കാള പ്രകാറിന്‍റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
റോഡിൽ തലയിടിച്ചുവീണ പ്രകാറിന് സാരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.